സൈറസ് മിസ്ത്രിയെ ടാറ്റ സൺസ് എക്സിക്യൂട്ടിവ് ചെയര്‍മാനായി പുനര്‍നിയമിച്ച് നാഷണൽ കമ്പനി ലോ അപ്പലൈറ്റ് ട്രൈബ്യൂണൽ.
ടാറ്റ സൺസിന് കനത്ത തിരിച്ചടി നൽകുന്നതാണ് നടപടി.
ടാറ്റ സൺസ് തലപ്പത്ത് എൻ. ചന്ദ്രശേഖരനെ നിയമിച്ചത് നിയമപരമായി അല്ലെന്നാണ് ട്രൈബ്യൂണലിൻറെ നിലപാട്.
സൈറസ് മിസ്ട്രിയുൾപ്പെടെ ട്രൈബ്യൂണലിന് നൽകിയ അപ്പീൽ പരിഗണിച്ചാണ് വിധി.
ടാറ്റാ സൺസിന് സൈറസ് മിസ്ത്രിയെ എക്സിക്യൂട്ടിവ് ചെയര്‍മാനാക്കിയ ട്രൈബ്യൂണൽ നടപടിയ്ക്കെതിരെ നാല് ആഴ്ച്ചയ്ക്കുള്ളിൽ സുപ്രീം കോടതിയിൽ ഹര്‍ജി നൽകാം.
ന്യൂനപക്ഷം മാത്രമായ ഓഹരി ഉടമകളുടെ പിന്തുണയോടെയാണ് ടാറ്റ സൺസ് എൻ ചന്ദ്രശേഖരനെ എക്സിക്യൂട്ടിവ് ചെയര്മാൻ സ്ഥാനത്ത് നിയോഗിച്ചതെന്നാണ് ട്രൈബ്യൂണലിൻറെ കണ്ടെത്തൽ.
വിധി വന്ന് അൽപ്പ സമയത്തിനുള്ളിൽ ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളുടെ ഓഹരികൾ ഇടിഞ്ഞു.
2016 ഒക്ടോബറിലാണ് ടാറ്റാ ഗ്രൂപ്പിന്റെ ആറാമതു ചെയര്‍മാനായിരുന്ന മിസ്ത്രിയെ തത് സ്ഥാനത്തുനിന്ന് പുറത്താക്കുന്നത്.
2012 മുതലാണ് സൈറസ് മിസ്ത്രി ഗ്രൂപ്പിൻറെ ചെയർമാൻ സ്ഥാനത്ത് എത്തുന്നത്.
ഇടക്കാല ചെയർമാനായി രത്തൻ ടാറ്റ രംഗത്ത് എത്തിയിരുന്നെങ്കിലും പിന്നീട് എൻ ചന്ദ്രശേഖരനെ ചെയർമാൻ സ്ഥാനത്ത് നിയമിക്കുകയായിരുന്നു.