NEET Result 2023: നീറ്റ് യുജി ഫലം ഉടൻ പ്രഖ്യാപിക്കും; കൂടുതൽ വിവരങ്ങളുമായി എൻടിഎ

NTA likely to Announce NEET UG Result in June: ഈ വർഷം ജൂൺ മാസത്തോടെ റിസൾട്ട് എത്തുമെന്നാണ് സൂചന. 

Written by - Zee Malayalam News Desk | Last Updated : May 12, 2023, 01:17 PM IST
  • കൂടുതൽ വിവരങ്ങൾക്കായി എൻടിഎ നീറ്റ്ന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ website-neet.nta.nic.in സന്ദർശിക്കേണ്ടതാണ്.
  • ആദ്യം പുറത്തിറക്കിയ ഉത്തര സൂചിക എൻടിഎ യുടെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ neet.nta.nic.in. ൽ ലഭ്യമാണ്.
  • സംഘർഷം നിലനിന്ന സാഹചര്യത്തിൽ മണിപ്പൂരിൽ ഈ വർഷത്തെ നീറ്റ് പരീക്ഷ മെയ് 7ന് നടത്തിയിരുന്നില്ല.
NEET Result 2023: നീറ്റ് യുജി ഫലം ഉടൻ പ്രഖ്യാപിക്കും; കൂടുതൽ വിവരങ്ങളുമായി എൻടിഎ

ഈ വർഷം മെയ് 7 നായിരുന്നു നീറ്റ് (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്) പരീക്ഷ നടത്തിയത്. പരീക്ഷയെഴുതിയ വിദ്യാർത്ഥികൾ ഫല പ്രഖ്യാപനത്തിനും അവസാനത്തെ ഉത്തര സൂചികയ്ക്കും വേണ്ടി കാത്തിരിക്കുകയാണ്. എല്ലാ വർഷവും പരീക്ഷ നടത്തി ഒന്നര മാസത്തിനുള്ളിൽ തന്നെ ഫലം പ്രഖ്യാപിക്കാറുണ്ട്. ഈ വർഷം ജൂൺ മാസത്തോടെ റിസൾട്ട് പ്രഖ്യാപിക്കുമെന്നാണ് എൻടിഎ നൽകുന്ന സൂചന. പരീക്ഷ എഴുതിയ വിദ്യാർത്ഥികൾ കൂടുതൽ വിവരങ്ങൾക്കായി എൻടിഎ  നീറ്റ്ന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ website-neet.nta.nic.in സന്ദർശിക്കേണ്ടതാണ്. 

ഈ വർഷം നടത്തിയ നീറ്റ് പരീക്ഷയുടെ ഭാ​ഗമായി ആദ്യം പുറത്തിറക്കിയ ഉത്തര സൂചിക  എൻടിഎ യുടെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ neet.nta.nic.in. ൽ ലഭ്യമാണ്. പുറത്തിറക്കിയ ഉത്തര സൂചികയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്ക് എന്തെങ്കിലും സംശയങ്ങളോ നിർദ്ദേശങ്ങളോ നൽകാൻ ഉണ്ടെങ്കിൽ അനുവദിച്ചിരിക്കുന്ന സമയത്തിനുള്ളിൽ ഓരോ ഉത്തരത്തിനും 200 രൂപ വീതം അടച്ച് അത് ചെയ്യാവുന്നതാണ്. 

ALSO READ: സിബിഎസ്ഇ 12-ാം ക്ലാസ്സ് പരീക്ഷയില്‍ നിങ്ങള്‍ പരാജയപ്പെട്ടോ? ഈ കാര്യങ്ങള്‍ ചെയ്യുക

അതേസമയം സംഘർഷം നിലനിന്ന സാഹചര്യത്തിൽ മണിപ്പൂരിൽ ഈ വർഷത്തെ നീറ്റ് പരീക്ഷ മെയ് 7ന് നടത്തിയിരുന്നില്ല. 20 ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ മെഡിക്കൽ എൻട്രൻസ് എക്സാം പരീക്ഷ എഴുതുന്നതിനു വേണ്ടി അപേക്ഷ നൽകിയത്. ഇന്ത്യയിൽ 499 ന​ഗരങ്ങളിലും ഇന്ത്യക്ക് പുറത്ത് 14 ന​ഗരങ്ങളിലുമായാണ് പരീക്ഷ നടത്തിയത്. ഉച്ചയ്ക്ക് 2 മണി മുതൽ 5.20 വരെയായിരുന്നു പരീക്ഷ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News