ഡല്‍ഹിയില്‍ ഭൂചലനം, 4.2 തീവ്രത രേഖപ്പെടുത്തി

ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു.   വ്യാഴാഴ്ച രാത്രി 11.46 ഓടെയാണ് ഭൂചലനം ഉണ്ടായത്.

Written by - Zee Malayalam News Desk | Last Updated : Dec 18, 2020, 02:38 PM IST
  • ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം, വ്യാഴാഴ്ച രാത്രി 11.46 ഓടെയാണ് ഭൂചലനം ഉണ്ടായത്.
  • റിക്ടര്‍ സ്‌കെയിലില്‍ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ (Earthquake) തുടര്‍ന്ന് ആളുകള്‍ വീടുകളില്‍ നിന്ന് പുറത്തേക്കിറങ്ങി.
  • ഹരിയാനയിലെ ഗുരുഗ്രമില്‍ (Gurugram) നിന്ന് 48 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമെന്ന് ദേശീയ ഭൂകമ്പ ശാസ്ത്ര സെന്‍റര്‍ അറിയിച്ചു. ഉപരിതലത്തില്‍ നിന്ന് 7.5 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പമുണ്ടായത് .
ഡല്‍ഹിയില്‍ ഭൂചലനം,  4.2 തീവ്രത രേഖപ്പെടുത്തി

New Delhi: ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു.   വ്യാഴാഴ്ച രാത്രി 11.46 ഓടെയാണ് ഭൂചലനം ഉണ്ടായത്.

റിക്ടര്‍ സ്‌കെയിലില്‍ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ (Earthquake) തുടര്‍ന്ന് ആളുകള്‍ വീടുകളില്‍ നിന്ന് പുറത്തേക്കിറങ്ങി. 

ഹരിയാനയിലെ ഗുരുഗ്രമില്‍  (Gurugram) നിന്ന്  48 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറാണ് ഭൂചലനത്തിന്‍റെ  പ്രഭവകേന്ദ്രമെന്ന് ദേശീയ ഭൂകമ്പ ശാസ്ത്ര സെന്‍റര്‍ അറിയിച്ചു. ഉപരിതലത്തില്‍ നിന്ന് 7.5 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പമുണ്ടായത് . 

ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും ഭൂചലനം ശക്തമായി  അനുഭവപ്പെട്ടുവെങ്കിലും നാശനഷ്ടമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.

Also read: ഷിംലയില്‍ നേരിയ ഭൂചലനം; 3.0 തീവ്രത രേഖപ്പെടുത്തി

രാജ്യത്തെ അഞ്ച് ഭൂകമ്പ സാധ്യതാ മേഖലകളില്‍ നാലാമത്തേതാണ് ഡല്‍ഹി.  എന്നാല്‍ വലിയ രീതിയിലുള്ള ഭൂചലനങ്ങള്‍ സംസ്ഥാനത്ത് മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.  എന്നിരുന്നാലും, മധ്യേഷ്യയിലോ ഉയര്‍ന്ന ഭൂകമ്പ  മേഖലയായ ഹിമാലയന്‍ പ്രദേശത്തോ പോലും ഭൂകമ്പം ഉണ്ടാകുമ്പോള്‍ അതിന്‍റെ കമ്പനം ഡല്‍ഹി  അനുഭവപ്പെടാറുണ്ട്.  ‌

കൂടുതൽ വാർത്തകൾക്കായി Download ചെയ്യൂ! ZeeHindustanAPP

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

 

Trending News