എട്ടു ദിവസം പ്രായമുള്ള കുഞ്ഞിനെ എലി കടിച്ചു കൊന്നു

തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന മധുപനി ജില്ലയിലെ നിജ്ര ഗ്രാമത്തിലെ ദമ്പതികളുടെ മകനാണ് എലിയുടെ കടിയേറ്റതിനെ തുടര്‍ന്നുണ്ടായ വിഷമതകളില്‍ ഈ ദുര്‍വിധി.

Last Updated : Oct 31, 2018, 04:33 PM IST
എട്ടു ദിവസം പ്രായമുള്ള കുഞ്ഞിനെ എലി കടിച്ചു കൊന്നു

ബീഹാര്‍: എട്ടു ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ആശുപത്രിയില്‍ വെച്ച് എലി കടിച്ചു എന്ന് കേട്ടാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? എന്നാല്‍ ഈ സംഭവം കേള്‍ക്കുമ്പോള്‍ നിങ്ങള്‍ ഞെട്ടിപ്പോകും.

സംഭവം നടന്നത് ബീഹാറിലെ ധര്‍ബംഗ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലാണ്. ആശുപത്രിയിലെ ശിശുപരിപാലന വാര്‍ഡില്‍ അഡ്മിറ്റായിരുന്ന എട്ടുദിവസം മാത്രം പ്രായമായ കുഞ്ഞാണ് എലിയുടെ കടിയേറ്റ് മരണപ്പെട്ടത്. 

തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന മധുപനി ജില്ലയിലെ നിജ്ര ഗ്രാമത്തിലെ ദമ്പതികളുടെ മകനാണ് എലിയുടെ കടിയേറ്റതിനെ തുടര്‍ന്നുണ്ടായ വിഷമതകളില്‍ ഈ ദുര്‍വിധിയുണ്ടായത്.

എട്ട് ദിവസം മുമ്പ് പ്രസവിച്ച കുഞ്ഞിനെ ശ്വാസതടസ്സം മൂലമാണ് ഐസിയുവില്‍ പ്രവേശിപ്പിച്ചത്. രാവിലെ കുഞ്ഞിനെ മുലയൂട്ടുമ്പോഴാണ് കുഞ്ഞിന്‍റെ കാല് മുറിഞ്ഞിരിക്കുന്നത് അമ്മ കണ്ടത്. കുഞ്ഞിന്‍റെ കാലിലെ വിരലുകള്‍ എലി കടിച്ച് മുറിച്ചിരുന്നുവെന്നും മുറിവിലൂടെ രക്തം ഒഴുകുകയായിരുന്നുവെന്നും അമ്മ പറഞ്ഞു.

എന്നാല്‍ കുഞ്ഞിന്‍റെ മാതാപിതാക്കളുടെ വാദം അംഗീകരിക്കാത്ത ആശുപത്രി അധികൃതര്‍ പുലര്‍ച്ചെ 4.30 ഓടെ ഗുരുതരമായ ഹൃദ്രോഗത്തെ തുടര്‍ന്നാണ് കുഞ്ഞ് മരണപ്പെട്ടതെന്നാണ് പറയുന്നത്.

Trending News