ന്യൂഡൽഹി: കൂടുതൽ അധികാരങ്ങൾ നൽകി ദേശീയ അന്വേഷണ ഏജൻസിയെ ശക്തിപ്പെടുത്താൻ തീരുമാനിച്ച് കേന്ദ്ര സർക്കാർ. എൻഐഎക്ക് വിശാല അധികാരം നൽകിയിരിക്കുകയാണ്. 2024 ഓടെ എല്ലാ സംസ്ഥാനങ്ങളിലും എൻഐഎ ബ്രാഞ്ചുകൾ തുടങ്ങാൻ തീരുമാനിച്ചതായും ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങൾ തടയാൻ കേന്ദ്രവും സംസ്ഥാനങ്ങളും കൂട്ടായി പ്രവർത്തിക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.
ജമ്മു കശ്മീരിൽ ആര്‍ട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം 34 ശതമാനത്തോളം തീവ്രവാദ കേസുകൾ കുറഞ്ഞുവെന്നാണ് അമിത് ഷാ അവകാശപ്പെടുന്നത്. ജമ്മു കശ്മീരിൽ സുരക്ഷാ സേനയിലെ അംഗങ്ങൾ കൊല്ലപ്പെടുന്നതിൽ 64 ശതമാനത്തോളം കുറവുണ്ടായെന്നും സാധാരണക്കാര്‍ കൊല്ലപ്പെടുന്നതിൽ 90 ശതമാനം കുറവുണ്ടായെന്നും അമിത് ഷാ പറഞ്ഞു. ഹരിയാനയിലെ സൂരജ്കുണ്ഡിൽ നടക്കുന്ന 2 ദിവസത്തെ ചിന്തിൻ ശിവറിന്റെ ഉദ്ഘാടന സമ്മേളനത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
NIA has been given extraterritorial rights. We have decided to set up NIA branches in every state by 2024: Union Home Minister Amit Shah, at the inaugural session of the 2-day Chintin Shivir in Surajkund, Haryana pic.twitter.com/ZXXKW7n7MB
— ANI (@ANI) October 27, 2022
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...