Nipah Virus Mangluru: ഭീതിയൊഴിഞ്ഞു, കര്‍ണാടകയില്‍ നിപ വൈറസ് സംശയിച്ച വ്യക്തിയുടെ പരിശോധനാഫലം നെഗറ്റീവ്

നിപ ഭീതിയില്‍ നിന്നും തത്കാലം  കര്‍ണാടകയ്ക്ക് മുക്തി.  നിപ വൈറസ് സംശയിച്ച വ്യക്തിയ്ക്ക്  രോഗമില്ലെന്ന് സ്ഥിരീകരണം. 

Written by - Zee Malayalam News Desk | Last Updated : Sep 15, 2021, 01:50 PM IST
  • നിപ ഭീതിയില്‍ നിന്നും തത്കാലം കര്‍ണാടകയ്ക്ക് മുക്തി. നിപ വൈറസ് സംശയിച്ച വ്യക്തിയ്ക്ക് രോഗമില്ലെന്ന് സ്ഥിരീകരണം.
  • കര്‍ണാടകയിലെ കാര്‍വാര്‍ സ്വദേശിയായിരുന്നു നിപ വൈറസ് സംശയിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
  • പൂനെ എന്‍.ഐ.വിയിലാണ് ഇയാളുടെ സ്രവം പരിശോധിച്ചത്.
Nipah Virus Mangluru: ഭീതിയൊഴിഞ്ഞു, കര്‍ണാടകയില്‍ നിപ വൈറസ് സംശയിച്ച വ്യക്തിയുടെ   പരിശോധനാഫലം നെഗറ്റീവ്

Mangluru, Karnataka: നിപ ഭീതിയില്‍ നിന്നും തത്കാലം  കര്‍ണാടകയ്ക്ക് മുക്തി.  നിപ വൈറസ് സംശയിച്ച വ്യക്തിയ്ക്ക്  രോഗമില്ലെന്ന് സ്ഥിരീകരണം. 

കര്‍ണാടകയിലെ കാര്‍വാര്‍ സ്വദേശിയായിരുന്നു നിപ വൈറസ്  (Nipah Virus) സംശയിച്ച്   ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പൂനെ എന്‍.ഐ.വിയിലാണ് ഇയാളുടെ സ്രവം പരിശോധിച്ചത്. സ്വകാര്യ ലാബിലെ ടെക്നീഷ്യനാണ് ഇയാള്‍.  കേരളത്തില്‍ നിന്നെത്തിയ ഒരാളുമായി ഇയാള്‍  സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതാണ് സംശയത്തിന് വഴിതെളിച്ചത്.ഏതാനും ദിവസം മുന്‍പ് ഇയാള്‍  ഗോവയിലേക്ക് യാത്ര നടത്തുകയും ചെയ്തിരുന്നു. 

എന്നാല്‍, കാര്യമായ രോഗലക്ഷണം ലാബ് ടെക്‌നിഷ്യന് ഉണ്ടായിരുന്നില്ലെന്ന് മുന്‍പേ തന്നെ  സംസ്ഥാന  ആരോഗ്യ കമ്മീഷണര്‍ കെ.വി. ത്രിലോക് ചന്ദ്ര  മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഗോവയിലെ RT-PCR ടെസ്റ്റ് കിറ്റിന്‍റെ നിര്‍മ്മാണ യൂണിറ്റില്‍ ജോലി ചെയ്യുന്ന ഇയാള്‍  കാര്‍വാര്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. സെപ്റ്റംബര്‍ 8ന് തന്‍റെ ജന്മനാടായ ഗോവയില്‍ നിന്ന് ജോലിസ്ഥലത്തേക്ക്  ഇരുചക്രവാഹനത്തില്‍ എത്തിയിരുന്നു. മഴ നനഞ്ഞായിരുന്നു  യാത്ര. പിന്നീട് പനിയും തലവേദനയും ഉണ്ടായതോടെ  തനിക്ക് നിപയാണെന്ന് ഭയക്കുകയായിരുന്നെന്ന് ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. കെ.വി. രാജേന്ദ്രന്‍ പറഞ്ഞു. 

Also Read: Nipah Virus Mangluru: മംഗലാപുരത്തും ഒരാൾക്ക് നിപ്പയെന്ന് സംശയം, സാമ്പിൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു

കോഴിക്കോട്  നിപ (Nipah) സ്ഥിരീകരിച്ച് കുട്ടി മരിച്ചതിന് പിന്നാലെയാണ് കര്‍ണാടകയിലും  ആശങ്ക പടര്‍ന്നത്. അതേസമയം, നിപ സംശയം കണക്കിലെടുത്ത് കേരളത്തില്‍ നിന്നുള്ളവരെ നിരീക്ഷിക്കാൻ കര്‍ണാടക ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ പ്രധാന അതിര്‍ത്തികളിലും പ്രത്യേക പരിശോധനയ്ക്കും നിർദ്ദേശമുണ്ട്. 

നിപ ലക്ഷണങ്ങളോ അല്ലെങ്കിൽ പനി, ചുമ, ഛര്‍ദി തുടങ്ങിയ ലക്ഷണങ്ങളോ ഉള്ളവരെ  പ്രത്യേകം പരിശോധിക്കുകയും ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്യണം  എന്നാണ് നിര്‍ദേശം. സംസ്ഥാന അതിർത്തികളിൽ കൂടുതൽ പോലീസിനെ വിനിയോഗിച്ച് പരിശോധന നടത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News