Nipah Virus: 17 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

ഇതുവരെ 140 പേരുടെ സാമ്പിളുകളാണ് നിപ നെഗറ്റീവാണെന്ന് കണ്ടെത്തിയിട്ടുള്ളതെന്ന് ആരോ​ഗ്യമന്ത്രി വ്യക്തമാക്കി.

Written by - Zee Malayalam News Desk | Last Updated : Sep 13, 2021, 08:53 PM IST
  • നിപ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന 17 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്.
  • 5 എണ്ണം NIV പൂനയിലും ബാക്കി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ‌പ്രത്യേകമായി സജ്ജമാക്കിയ ലാബിലുമാണ് പരിശോധിച്ചത്.
  • ഇതോടെ 140 പേരുടെ സാമ്പിളുകൾ നെഗറ്റീവാണെന്ന് കണ്ടെത്തി.
Nipah Virus: 17 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

തിരുവനന്തപുരം: നിപ (Nipah) സമ്പര്‍ക്കപ്പട്ടികയിലുള്ള (Contact List) 17 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് (Veena George) അറിയിച്ചു. ഇതിൽ 5 എണ്ണം എൻ.ഐ.വി. പൂനയിലും ബാക്കി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ (Kozhikode Medical College) പ്രത്യേകമായി സജ്ജമാക്കിയ ലാബിലുമാണ് (Lab) പരിശോധിച്ചത്. ഇതോടെ 140 പേരുടെ സാമ്പിളുകളാണ് നെഗറ്റീവാണെന്ന് കണ്ടെത്തിയിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

ആശങ്ക ഒഴിഞ്ഞെങ്കിലും ജില്ലയില്‍ നിയന്ത്രണം തുടരുമെന്ന് മന്ത്രി അറിയിച്ചു. ഉറവിടം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ എന്‍ഐവിയില്‍ നിന്നുള്ള സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. നേരിയ ലക്ഷണമുള്ളവരുടെ സാമ്പിളുകള്‍ പോലും പരിശോധിക്കാനായി പൂനെയിലേക്ക് അയക്കുന്നുണ്ട്. മരിച്ച കുട്ടിയുടെ സമ്പർക്കപ്പട്ടികയിലുള്ളവർക്ക് ആർ‍ക്കും രോ​ഗലക്ഷണങ്ങളില്ല എന്നത് ആസ്വാസകരമാണ്.

Also Read: Nipah Virus: ഭീതി അകലുന്നു, 20 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

അതേസമയം ചാത്തമം​ഗലത്ത് നിന്ന് കഴിഞ്ഞ ദിവസം മൃ​ഗസംരക്ഷണ വകുപ്പ് പരിശോധനയ്ക്ക് ശേഖരിച്ച വവ്വാലുകളുടേയും ആടുകളുടേയും പരിശോധനാ ഫലവും നെ​ഗറ്റീവാണ്. ഭോപ്പാലിലെ ലാബിലാണ് (Laboratory) ഇത് പരിശോധിച്ചത്.

Also Read: Nipah Virus: വ്യാജ വാർത്തകൾ പ്രചരിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് കളക്ടർ

നിപ വൈറസുമായി (Nipah Virus) ബന്ധപ്പെട്ട വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കർശന നടപടിയെടുക്കുമെന്ന് കളക്ടര്‍ (Collector) ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി അറിയിച്ചിട്ടുണ്ട്. തന്റെ ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം  ഇക്കാര്യം അറിയിച്ചത്. നിപ പ്രതിരോധത്തിനായി ഏകോപനത്തോടെയുള്ള ഇടപെടല്‍ തുടരുമെന്ന് മുഖ്യമന്ത്രി (Chief Minister) പിണറായി വിജയനും (Pinarayi Vijayan) കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News