Nipah Virus: വ്യാജ വാർത്തകൾ പ്രചരിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് കളക്ടർ

Nipah Virus: നിപ വൈറസുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ രംഗത്തെത്തി കോഴിക്കോട് ജില്ലാ കളക്ടർ.  

Written by - Zee Malayalam News Desk | Last Updated : Sep 12, 2021, 07:28 AM IST
  • നിപ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കോഴിക്കോട് ജില്ലാ കളക്ടർ
  • വ്യാജ വാർത്തകൾ പ്രചരിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കും
  • തന്റെ ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്
Nipah Virus: വ്യാജ വാർത്തകൾ പ്രചരിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് കളക്ടർ

കോഴിക്കോട്: നിപ വൈറസുമായി (Nipah Virus) ബന്ധപ്പെട്ട വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ രംഗത്തെത്തി കോഴിക്കോട് ജില്ലാ കളക്ടർ.  ജില്ലയിൽ നിപ വൈറസ് ബാധിച്ച കുട്ടിയുടെ മരണത്തെക്കുറിച്ച്  വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കളക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. 

തന്റെ ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം  ഇക്കാര്യം അറിയിച്ചത്. കുട്ടിക്ക്  വിട്ടുമാറാത്ത പനികാരണം സാംപിൾ (Nipah Virus) എടുക്കുന്നതിന് മുമ്പ് മസ്തിഷ്ക ജ്വരവും മരുന്നുകളോട് പ്രതികരിക്കാത്ത വിധത്തിൽ ആവർത്തിച്ചുള്ള അപസ്മാരവും ഉണ്ടായിരുന്നു. ഈ ലക്ഷണങ്ങളെ തുടർന്നാണ് കുട്ടിയുടെ സ്രവ സാംപിളുകൾ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്  വൈറോളജി ലബോറട്ടറിയിലേക്ക്  പരിശോധനക്ക് അയച്ചതെന്നും.  

 Also Read: സംസ്ഥാനത്ത് നിപ വൈറസ് ബാധ നിയന്ത്രണ വിധേയമെന്ന് Health Minister Veena George

സിറം, പ്ലാസ്മ, സെറിബ്രോ സ്പൈനൽ ഫ്ലൂയിഡ് എന്നീ മൂന്ന് സാംപിളുകൾ  നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്  വൈറോളജി ലബോറട്ടറിയിലേക്ക്  അയക്കുകയും മൂന്ന് സാംപിളുകളും പോസിറ്റീവാകുകയും ചെയ്ത ശേഷമാണ് കുട്ടിക്ക് നിപ വൈറസ് (Nipah Virus) ബാധയാണെന്ന് സ്‌ഥിരീകരിച്ചതെന്നും. മറിച്ചുള്ള വാർത്തകൾ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഇത്തരം വാർത്തകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ഫെയ്സ്ബുക്കിലൂടെ നിർദ്ദേശിക്കുന്നുണ്ട് .

ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെചേർക്കുന്നു:

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News