ബജറ്റവതരണം കാണാന്‍ ധനമന്ത്രിയുടെ കുടുംബം പാര്‍ലമെന്റില്‍

ബജറ്റ് അവതരണം  നേരിട്ട് കാണുന്നതിനാണ് അവര്‍ പാര്‍ലമെന്റില്‍ നേരിട്ടെത്തിയത്.   

Last Updated : Feb 1, 2020, 12:28 PM IST
ബജറ്റവതരണം കാണാന്‍ ധനമന്ത്രിയുടെ കുടുംബം പാര്‍ലമെന്റില്‍

ന്യൂഡല്‍ഹി: നിര്‍മ്മല സീതരാമന്‍റെ ബജറ്റ് അവതരണം കാണാന്‍ മകളും ഭര്‍ത്താവും അടങ്ങുന്ന പാര്‍ലമെന്റില്‍ എത്തി. 

ബജറ്റ് അവതരണം  നേരിട്ട് കാണുന്നതിനാണ് അവര്‍ പാര്‍ലമെന്റില്‍ നേരിട്ടെത്തിയത്. ബജറ്റ് പ്രസംഗത്തിന് മുന്നോടിയായി തന്നെ മകള്‍ പരക്കല വാങ്മയി പാര്‍ലമെന്റിലെത്തിയിരുന്നു.

 

കഴിഞ്ഞ ബജറ്റ് അവതരണത്തിന് മുന്നോടിയായി നിര്‍മ്മലയുടെ മാതാപിതാക്കളായ സാവിത്രിയും നാരായണന്‍ സീതാരാമനും പാര്‍ലമെന്റിലെത്തിയതും ശ്രദ്ധേയമായ കാഴ്ചയായിരുന്നു. 

തമിഴ്നാട്ടിലെ സാധാരണ കുടുംബത്തില്‍ ജനിച്ച നിര്‍മ്മല സീതാരാമന്‍റെ പിതാവ് ഇന്ത്യന്‍ റെയില്‍വേയിലെ ജോലിക്കാരനായിരുന്നു.

2019 ല്‍ രണ്ടാം മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതിന് തൊട്ടുപിന്നാലെയാണ് ജൂലൈയിലയിരുന്നുഇ നിര്‍മ്മല സീതാരാമന്‍ തന്‍റെ കന്നി ബജറ്റ് അവതരിപ്പിച്ചത്.  

More Stories

Trending News