ഒരു തരത്തിലുള്ള ഭീകരപ്രവര്‍ത്തനവും ന്യായീകരിക്കാനാകില്ല: സുഷമ സ്വരാജ്

യാതൊരു തരത്തിലുള്ള ഭീകരപ്രവര്‍ത്തനവും നീതീകരിക്കാനാവില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്.  ന്യൂയോര്‍ക്കില്‍ നടന്ന ഷാങ്ങ്ഹായ് സഹകരണ സഭയില്‍ (എസ്‌സിഒ) വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍. 

Last Updated : Sep 21, 2017, 10:15 AM IST
ഒരു തരത്തിലുള്ള ഭീകരപ്രവര്‍ത്തനവും ന്യായീകരിക്കാനാകില്ല: സുഷമ സ്വരാജ്

ന്യൂയോര്‍ക്ക്: യാതൊരു തരത്തിലുള്ള ഭീകരപ്രവര്‍ത്തനവും നീതീകരിക്കാനാവില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്.  ന്യൂയോര്‍ക്കില്‍ നടന്ന ഷാങ്ങ്ഹായ് സഹകരണ സഭയില്‍ (എസ്‌സിഒ) വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍. 

എസ്‌സിഒ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തിന് ഇന്ത്യ വളരെ പ്രാധാന്യം നല്‍കുന്നുണ്ട്. എസ്.സി.ഒ രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ സൗഹാര്‍ദവും പരസ്പര സഹകരണവും ശക്തിപ്പെടുത്തും. ഇത് ജനങ്ങള്‍ക്കിടയില്‍ വിശ്വാസ്യത വളര്‍ത്താന്‍ ഇടയാക്കുമെന്നും അവര്‍ പറഞ്ഞു.

തീവ്രവാദത്തെ അതിന്‍റെ എല്ലാ രൂപത്തിലും അര്‍ഥത്തിലും ഉള്‍ക്കൊണ്ടുതന്നെ അപലപിക്കുന്നുവെന്നും സുഷമ സ്വരാജ് പറഞ്ഞു.

യുഎന്‍ വാര്‍ഷിക ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കുന്നതിനായി യുഎസില്‍ എത്തിയതായിരുന്നു സുഷമ സ്വരാജ്. ഒ​​​രാ​​​ഴ്ച നീ​​​ണ്ടു​​​നി​​​ൽ​​​ക്കു​​​ന്ന പ​​​ര്യ​​​ട​​​ന​​​ത്തി​​​നി​​​ടെ വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി​​​മാ​​​രു​​​മാ​​​യി സു​​​ഷ​​​മ സ്വ​​​രാ​​​ജ് കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തും. ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ൽ സു​​​ഷ​​​മ ഇ​​​രു​​​പ​​​തോ​​​ളം ഉ​​​ഭ​​​യ​​​ക​​​ക്ഷി ച​​​ർ​​​ച്ച ന​​​ട​​​ത്തും.

Trending News