ശശി തരൂർ നൊബേൽ സമ്മാനത്തിന് ശുപാർശ ചെയ്തത് ഇവരെ!!

പ്രളയത്തില്‍ നിന്ന് 65,000 പേരെ മത്സ്യത്തൊഴിലാളികള്‍ രക്ഷിച്ചതായി തരൂർ നൊബേൽ സമ്മാന സമിതിയെ അറിയിച്ചു.

Last Updated : Feb 7, 2019, 01:54 PM IST
 ശശി തരൂർ നൊബേൽ സമ്മാനത്തിന് ശുപാർശ ചെയ്തത് ഇവരെ!!

തിരുവനന്തപുരം: പ്രളയകാലത്ത് കേരളത്തിന് കൈത്താങ്ങായ മത്സ്യത്തൊഴിലാളികളെ നൊബേൽ സമ്മാനത്തിന് ശുപാർശ ചെയ്ത് ശശി തരൂർ എം.പി. നൊബേൽ പുരസ്‌കാര സമിതി അധ്യക്ഷൻ ബെറിറ്റ് റീറ്റ് ആൻഡേഴ്‌സന് ഇത് സംബന്ധിച്ച് അദ്ദേഹം കത്തയച്ചു. പാർലമെന്‍റ് അംഗമെന്ന നിലയ്ക്കാണ് ശുപാർശ.

പ്രളയത്തില്‍ നിന്ന് 65,000 പേരെ മത്സ്യത്തൊഴിലാളികള്‍ രക്ഷിച്ചതായി തരൂർ നൊബേൽ സമ്മാന സമിതിയെ അറിയിച്ചു. ഇവരുടെ സേവനം ലോകബാങ്കിന്‍റെയും ഐക്യരാഷ്ട്ര സംഘടനയുടെയും റിപ്പോർട്ടിൽ എടുത്തുപറഞ്ഞിട്ടുള്ളതും ശുപാര്‍ശയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

മനുഷ്യരാശിക്ക് മഹത്തായ സേവനം ചെയ്തവരെയാണ് സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് പരിഗണിക്കാറുള്ളത്. മത്സ്യത്തൊഴിലാളികളുടെ നിസ്വാർഥസേവനം തീർച്ചയായും അവരെ പുരസ്‌കാരത്തിന് അർഹരാക്കുന്നുവെന്ന് തരൂർ പറഞ്ഞു.

 

Trending News