കാര്‍ഗില്‍ രക്തസാക്ഷിയുടെ മകള്‍ക്ക് നേരെ നിരവധി ബലാത്സംഗ ഭീഷണി സന്ദേശങ്ങള്‍, ഡല്‍ഹി വനിതാ കമ്മിഷന് പരാതി നല്‍കി

രാംജാസ് കോളേജിലെ എബിവിപി ആക്രമണത്തിനെതിരെ കാമ്പയിന്‍ ആരംഭിച്ച കാര്‍ഗില്‍ രക്തസാക്ഷിയുടെ മകള്‍ക്കുനേരെ മാനഭംഗം അടക്കമുള്ള ഭീഷണികൾ. ഡല്‍ഹി സര്‍വ്വകലാശാല വിദ്യാര്‍ത്ഥിനിയുമായ ഗുര്‍മെഹര്‍ കൗര്‍ ഡല്‍ഹി വനിതാ കമ്മിഷനെ സമീപിച്ചു. സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള ബലാത്സംഗ ഭീഷണി സന്ദേശങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ഗുര്‍മെഹര്‍ ഖൌര്‍ പരാതി നല്‍കിയത്.

Last Updated : Feb 27, 2017, 07:14 PM IST
കാര്‍ഗില്‍ രക്തസാക്ഷിയുടെ മകള്‍ക്ക് നേരെ നിരവധി ബലാത്സംഗ ഭീഷണി സന്ദേശങ്ങള്‍, ഡല്‍ഹി വനിതാ കമ്മിഷന് പരാതി നല്‍കി

ന്യൂഡല്‍ഹി: രാംജാസ് കോളേജിലെ എബിവിപി ആക്രമണത്തിനെതിരെ കാമ്പയിന്‍ ആരംഭിച്ച കാര്‍ഗില്‍ രക്തസാക്ഷിയുടെ മകള്‍ക്കുനേരെ മാനഭംഗം അടക്കമുള്ള ഭീഷണികൾ. ഡല്‍ഹി സര്‍വ്വകലാശാല വിദ്യാര്‍ത്ഥിനിയുമായ ഗുര്‍മെഹര്‍ കൗര്‍ ഡല്‍ഹി വനിതാ കമ്മിഷനെ സമീപിച്ചു. സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള ബലാത്സംഗ ഭീഷണി സന്ദേശങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ഗുര്‍മെഹര്‍ ഖൌര്‍ പരാതി നല്‍കിയത്.

സമൂഹമാധ്യമം വഴി ദിവസവും വളരെയധികം ഭീഷണികളാണു വരുന്നതെന്ന് ഗുർമേഹർ അറിയിച്ചു. തന്നെ ദേശദ്രോഹി എന്നു വിളിച്ചും മറ്റും ഭീഷണി വരുന്നു. അക്രമം, മാനഭംഗം തുടങ്ങിയ അതിക്രമങ്ങൾ ഉണ്ടാകുമെന്നും ഭീഷണിയുണ്ട്.  

സമൂഹമാധ്യമമായ ഫെയ്സ്ബുക്കിലൂടെയായിരുന്നു ഗുർമേഹറിന്‍റെ പ്രതിഷേധം. ഞാൻ ഡൽഹി സർവകലാശാലയിലെ ഒരു വിദ്യാർഥിയാണ്. ഞാൻ എബിവിപിയെ ഭയപ്പെടുന്നില്ല. ഞാൻ തനിച്ചല്ല. ഇന്ത്യയിലെ എല്ലാ വിദ്യാർഥികളും എനിക്കൊപ്പമുണ്ട്. ഇതിനു പിന്നാലെയാണ് ഫെയ്‌സ്ബുക്കിലെ ചിത്രത്തിനു കമന്റായി വിശദമായ ബലാല്‍സംഗ വിവരണവുമായി ഒരാള്‍ രംഗത്തെത്തിയത്. 

‘രാജ്യദ്രോഹിയാക്കി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിനോടൊപ്പം ദേശീയതയെ ചോദ്യം ചെയ്തുകൊണ്ട് ബലാല്‍സംഗ ഭീഷണി മുഴക്കുന്നത് എത്രത്തോളം നീചമാണെന്നാണ് കൗര്‍ ഇതിനോട് പ്രതികരിച്ചത്.

Trending News