തിരുവനന്തപുരം: മൂന്ന് ആഴ്ചയോളം സ്റ്റീൽ പൈപ്പിൻ്റെ കഷ്ണത്തിൽ കുടുങ്ങിക്കിടന്ന ചേരയ്ക്ക് ഒടുവിൽ മോചനം. ആറ്റിങ്ങൽ അവനവഞ്ചേരി സ്വദേശിയുടെ വീട്ടിലാണ് സംഭവം. പൊത്തോ മാളമോ ഒക്കെ കണ്ടാൽ അതു വഴി കയറിക്കൂടുന്ന സ്വഭാവമാണ് പാമ്പുകൾക്ക്. വീടിന് സമീപത്തെ വിറകുപുരയിൽ ഉപേക്ഷിച്ചിരുന്ന സ്റ്റീൽ പൈപ്പിൻ്റെ കഷ്ണത്തിലാണ് ചേര കുടുങ്ങിയത്. കയറിയപോലെ ഇറങ്ങാൻ ചേരയ്ക്കായില്ല.
വീട്ടുകാർ സംഗതി കണ്ടെങ്കിലും താനേ ഇറങ്ങിപ്പൊയ്ക്കൊളളും എന്ന ധാരണയിൽ അവിടെത്തന്നെ വിട്ടിട്ടുപോയി. പിന്നീട് ആഴ്ചകൾക്കു ശേഷം നോക്കുമ്പോഴാണ് മുന്നോട്ടും പിന്നോട്ടും നീങ്ങാനാവാതെ, ഭക്ഷണം പോലും കഴിക്കാനാകാതെ അവശനിലയിൽ തുടരുന്ന ചേരയെ കണ്ടത്. ഉടൻ തന്നെ പാമ്പുപിടുത്തക്കാരനായ രാജേഷ് തിരുവാമനയെ ബന്ധപ്പെട്ടു.
ALSO READ: പാമ്പ് പ്രസവിക്കുന്നത് കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ
രാജേഷ് എത്തി സ്റ്റീൽ പൈപ്പിൽ നിന്ന് പാമ്പിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും പൈപ്പിൽ മൂന്നാഴ്ചയോളം ശരീരം കുടുങ്ങി മുറിവേറ്റ് പാമ്പ് അവശനിലയിലായിരുന്നു. അതോടെ രാജേഷ് ആറ്റിങ്ങൽ ഫയർഫോഴ്സിന്റെ സഹായം തേടി.
ഫയർഫോഴ്സ് ജീവനക്കാർ വളരെ ശ്രദ്ധയോടെ വിദഗ്ധമായി പൈപ്പിൻ്റെ കഷണം മുറിച്ചുമാറ്റി. കഴുത്തിൽ സാരമായി മുറിവേറ്റിരുന്ന ചേരയെ പിന്നീട് കാരേറ്റ് ചെറുക്കാരം മൃഗാശുപത്രിയിൽ എത്തിച്ച് ചികിത്സയ്ക്ക് വിധേയമാക്കി. ചേരയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടെന്നാണ് വിവരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.