ഗുജറാത്തിന്‍റെ വികസനത്തെക്കാളും മോദി ശ്രദ്ധയൂന്നിയിരിക്കുന്നത് കോണ്‍ഗ്രസിലെന്ന് രാഹുല്‍ ഗാന്ധി

ഗുജറാത്ത്‌ തെരഞ്ഞെടുപ്പ് അടുത്തതോടെ നേതാക്കന്മാര്‍ തമ്മിലുള്ള വാക്പോരിനും ചൂടേറി. പ്രധാനമന്ത്രി തന്‍റെ പ്രസംഗത്തില്‍ ഗുജറാത്തിന്‍റെ വികസനത്തെക്കാളും ശ്രദ്ധ നല്‍കുന്നത് കോണ്‍ഗ്രസിലാണെന്ന് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. 

Last Updated : Dec 5, 2017, 06:23 PM IST
 ഗുജറാത്തിന്‍റെ വികസനത്തെക്കാളും മോദി ശ്രദ്ധയൂന്നിയിരിക്കുന്നത് കോണ്‍ഗ്രസിലെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഗുജറാത്ത്‌ തെരഞ്ഞെടുപ്പ് അടുത്തതോടെ നേതാക്കന്മാര്‍ തമ്മിലുള്ള വാക്പോരിനും ചൂടേറി. പ്രധാനമന്ത്രി തന്‍റെ പ്രസംഗത്തില്‍ ഗുജറാത്തിന്‍റെ വികസനത്തെക്കാളും ശ്രദ്ധ നല്‍കുന്നത് കോണ്‍ഗ്രസിലാണെന്ന് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. 

ഇന്നലെ ഞാൻ ഇന്നലെ മോഡിയുടെ പ്രസംഗം ശ്രദ്ധിച്ചു. അദ്ദേഹത്തിന്‍റെ പ്രസംഗത്തില്‍ 60% കോൺഗ്രസിനെപ്പറ്റിയും എന്നെപ്പറ്റിയുമായിരുന്നു. ഈ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന്‍റെയും ബിജെപിയുടെയും അല്ല, ഈ തെരഞ്ഞെടുപ്പ് ഗുജറാത്തിന്‍റെ ഭാവി സംബന്ധിക്കുന്നതാണ്, അദ്ദേഹം പറഞ്ഞു. 

അതുകൂടാതെ, ഗുജറാത്തി ഭക്ഷണം തനിയ്ക്ക് പ്രിയമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ വീട്ടിലെ അടുക്കളയില്‍ ഗുജറാത്തി ഭക്ഷണം ധാരാളമുണ്ട് എന്നും രാഹുല്‍ അദ്ദേഹം പറഞ്ഞു. 

ഇന്നലെ എന്‍റെ സഹോദരി എന്‍റെ വീട്ടിൽ വന്നു, എന്‍റെ എല്ലാ ആഹാര സാധനങ്ങളും അവരുടെ ശ്രദ്ധയിൽ പെട്ടു, അതായത്, ഖാക്ര ഗുജറാത്തി, അച്ചാർ ഗുജറാത്തി, കടല ഗുജറാത്തി എന്നിങ്ങനെ പോകുന്നു അടുക്കളയിലെ ഭക്ഷണ സാധനങ്ങള്‍. ശരീര ഭാരവും കൂടുന്നതായി അദ്ദേഹം പറഞ്ഞു.

 

Trending News