NPCIL Recruitment: ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ നേഴ്സുമാർ ഉൾപ്പെടെ നിരവധി തസ്തികകളിൽ ഒഴിവുകൾ

NPCIL nurse Recruitment: ഉദ്യോഗാർത്ഥികൾക്ക് npcilcareers.co.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷാ നടപടികൾ ഫെബ്രുവരി എട്ടിന് ആരംഭിക്കും.

Written by - Zee Malayalam News Desk | Last Updated : Feb 5, 2023, 03:08 PM IST
  • 193 നഴ്‌സുമാർക്കും മറ്റ് തസ്തികകളിലേക്കും റിക്രൂട്ട്‌മെന്റ് വിജ്ഞാപനം പുറത്തിറക്കി
  • അപേക്ഷാ നടപടികൾ ഫെബ്രുവരി എട്ടിന് ആരംഭിക്കും
  • അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 28 ആണ്
NPCIL Recruitment: ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ നേഴ്സുമാർ ഉൾപ്പെടെ നിരവധി തസ്തികകളിൽ ഒഴിവുകൾ

ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐഎൽ) വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. 193 നഴ്‌സുമാർക്കും മറ്റ് തസ്തികകളിലേക്കും റിക്രൂട്ട്‌മെന്റ് വിജ്ഞാപനം പുറത്തിറക്കി. അപേക്ഷാ നടപടികൾ ഫെബ്രുവരി എട്ടിന് ആരംഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 28 ആണ്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് npcilcareers.co.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

എൻപിസിഐഎൽ റിക്രൂട്ട്‌മെന്റ്; ഒഴിവുകൾ

നേഴ്‌സ് എ (സ്ത്രീ/പുരുഷൻ): 26 പോസ്റ്റുകൾ
പതോളജി ലാബ് ടെക്‌നീഷ്യൻ (സയന്റിഫിക് അസിസ്റ്റന്റ്/ബി): മൂന്ന് പോസ്റ്റുകൾ
ഫാർമസിസ്റ്റ്/ബി: നാല് പോസ്റ്റുകൾ
സ്റ്റൈപ്പൻഡറി ട്രെയിനി/ഡെന്റൽ ടെക്നീഷ്യൻ (മെക്കാനിക്): ഒരു പോസ്റ്റ് 
എക്സ്-റേ ടെക്നീഷ്യൻ (ടെക്നീഷ്യൻ സി): ഒരു പോസ്റ്റ്  
സ്റ്റൈപ്പൻഡറി ട്രെയിനി/ ടെക്നീഷ്യൻ (എസ്ടി/ടിഎൻ) (ക്യാറ്റ്-II)- പ്ലാന്റ് ഓപ്പറേറ്ററും മെയിന്റനറും: 158 തസ്തികകൾ 

എൻപിസിഐഎൽ റിക്രൂട്ട്‌മെന്റ; അപേക്ഷിക്കാനുള്ള നടപടികൾ

www.npcilcareers.co.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
ഹോംപേജിൽ അപ്ലൈ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
അപേക്ഷാ ഫോം പൂരിപ്പിക്കുക
ആവശ്യമായ എല്ലാ രേഖകളും അപ്‌ലോഡ് ചെയ്ത് സബ്മിറ്റ് ചെയ്യുക
ഭാവി റഫറൻസിനായി പ്രിന്റൗട്ട് എടുക്കുക

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News