Odisha Train Accident: 43 ട്രെയിനുകൾ റദ്ദാക്കി; നിരവധി ട്രെയിനുകൾ വഴിതിരിച്ച് വിട്ടു- മാറ്റങ്ങൾ ഇങ്ങനെ

Trains cancelled: 43 ട്രെയിനുകള്‍ റദ്ദാക്കി. 38  ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു. പശ്ചിമബം​ഗാളും തമിഴ്നാടും അപകട സ്ഥലത്തേക്ക് മന്ത്രിമാരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ അയച്ചിട്ടുണ്ട്. ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളില്‍ ഹെല്‍പ് ഡെസ്ക് ആരംഭിച്ചു.

Written by - Zee Malayalam News Desk | Last Updated : Jun 3, 2023, 09:36 AM IST
  • ഒഡീഷയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം 233 ആയി
  • അപകടത്തിൽ ആയിരത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്
  • ഇവരെ ചികിത്സിയിൽ പ്രവേശിപ്പിച്ചു
  • മൂന്ന് ട്രെയിനുകളാണ് അപകടത്തിൽപ്പെട്ടത്
Odisha Train Accident: 43 ട്രെയിനുകൾ റദ്ദാക്കി; നിരവധി ട്രെയിനുകൾ വഴിതിരിച്ച് വിട്ടു- മാറ്റങ്ങൾ ഇങ്ങനെ

ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിന്‍ ദുരന്തത്തെ തുടര്‍ന്ന് 43 ട്രെയിനുകള്‍ റദ്ദാക്കി. 38  ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു. പശ്ചിമബം​ഗാളും തമിഴ്നാടും അപകട സ്ഥലത്തേക്ക് മന്ത്രിമാരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ അയച്ചിട്ടുണ്ട്. ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളില്‍ ഹെല്‍പ് ഡെസ്ക് ആരംഭിച്ചു.

ഒഡീഷയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം 233 ആയി. മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യതയെന്നാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. അപകടത്തിൽ ആയിരത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ചികിത്സിയിൽ പ്രവേശിപ്പിച്ചു. മൂന്ന് ട്രെയിനുകളാണ് അപകടത്തിൽപ്പെട്ടത്.

ഒഡീഷയിലെ ബാലസോറിൽ പാളം തെറ്റി കിടന്നിരുന്ന ഷാലിമാർ-ചെന്നൈ സെൻട്രൽ കോറമണ്ഡൽ എക്സ്പ്രസ് ട്രെയിനിലേക്ക് ബെംഗളൂരുവിൽ നിന്നുള്ള യശ്വന്തപൂർ-ഹൗറ സൂപ്പർഫാസ്റ്റ് എക്സപ്രസ് ഇടിച്ച് കയറിയാണ് അപകടമുണ്ടായത്. ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബോഗികൾ സമീപത്തുണ്ടായിരുന്ന ഗുഡ്സ് ട്രെയിനിൽ വന്ന് പതിക്കുകയായിരുന്നു.

അടുത്തിടെ രാജ്യത്ത് സംഭവിക്കുന്ന ഏറ്റവും വലിയ റെയിൽ ദുരന്തമാണ് ഒഡീഷയിലെ ബാലസോറിൽ ജൂൺ രണ്ടിന് രാത്രിയിൽ ഉണ്ടായത്. ഇന്നലെ വൈകിട്ട് 3.30നാണ് കൊൽക്കത്തയ്ക്ക് സമീപം ഷാലിമാറിൽ നിന്നും ചൈന്നയിലേക്കുള്ള കോറമണ്ഡൽ എക്സ്പ്രസിന്റെ സർവീസ് ആരംഭിച്ചത്. സർവീസ് ആരംഭിച്ച് മൂന്നാം സ്റ്റേഷൻ ലക്ഷ്യമാക്കി എക്സ്പ്രസ് ട്രെയിൻ കുതിച്ചപ്പോഴാണ് പാളം തെറ്റുന്നത്.

ALSO READ: Odisha Train Accident : ഒഡീഷ ട്രെയിൻ ദുരന്തം, രാജ്യം നടുങ്ങലിൽ; മരണം 233 ആയി; ആയിരത്തോളം പേർക്ക് പരിക്ക്

12 കോച്ചുകളാണ് പാളം തെറ്റിയത്. പാളം തെറ്റി കിടന്ന ട്രെയിലേക്ക് ബെംഗളൂരുവിൽ നിന്നുള്ള യശ്വന്ത്പൂര്‍-ഹൗറ സൂപ്പർഫാസ്റ്റ് എക്പ്രസ്  വന്ന് ഇടിച്ചു കയറിയതാണ് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്. അപകടത്തിൽപ്പെട്ടവരിൽ ഏറെയും ജനറൽ കംപാർട്ട്മെന്റിൽ യാത്ര ചെയ്തവരാണെന്നാണ് റെയിൽവേ വ്യക്തമാക്കുന്നത്. ഇവരുടെ വിവരങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് റെയിൽവേ.

ഭുബനേശ്വർ, കൊൽക്കത്ത എന്നിവടങ്ങളിൽ നിന്നുള്ള രക്ഷദൗത്യ സംഘം ബാഹനാഗ സ്റ്റേഷൻ കേന്ദ്രീകരിച്ച് രക്ഷപ്രവർത്തനം തുടരുകയാണ്. 
ദേശീയ ദുരന്ത നിവാരണ സേനയും വ്യോമസേനയും സംസ്ഥാന സർക്കാരുടെ രക്ഷദൗത്യ സംഘവും രക്ഷപ്രവർത്തനത്തിൽ ചേർന്നതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

അപകടത്തിൽ മരിച്ചവർക്ക് പത്ത് ലക്ഷം രൂപയും ഗുരതരമായി പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും ചെറിയ പരിക്കേറ്റവർക്ക് 50,000 രൂപയും റെയിൽവേ നഷ്ടപരിഹാരമായി നൽകുമെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. കൂടാതെ അപകടത്തിന്റെ കാരണം കണ്ടെത്താൻ റെയിൽവേ ഉന്നതതല അന്വേഷണവും പ്രഖ്യാപിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News