Fact Check: എല്ലാ സ്ത്രീകൾക്കും രക്ഷാബന്ധന് മോദി സർക്കാർ 3000 രൂപ നൽകുന്നുണ്ടോ? വാസ്തവം എന്താണ്?

Fact Check:  രക്ഷാബന്ധൻ ദിനത്തിൽ ഓരോ സ്ത്രീക്കും കേന്ദ്രസർക്കാർ 3000 രൂപ വീതം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ പാർലമെന്‍റിൽ പ്രഖ്യാപിച്ചിരുന്നുവെന്നാണ് ഫേസ്ബുക്ക് പോസ്റ്റ് അവകാശപ്പെടുന്നത്. 'ലാഡ്‌ലി ബെഹ്‌ന യോജന'യുടെ ഭാഗമാണ് സാമ്പത്തിക സഹായം എന്നും പോസ്റ്റ് അവകാശപ്പെട്ടു.

Written by - Zee Malayalam News Desk | Last Updated : Aug 17, 2023, 11:36 PM IST
  • രക്ഷാബന്ധൻ ദിനത്തിൽ ഓരോ സ്ത്രീയ്ക്കും 3000 രൂപ വീതം നൽകുമെന്ന് നരേന്ദ്ര മോദി സർക്കാർ പ്രഖ്യാപിച്ചതായി ഫേസ്ബുക്കിലും മറ്റ് സോഷ്യൽ മീഡിയ പോസ്റ്റുകളിലും വാര്‍ത്ത പരന്നിരുന്നു. .
Fact Check: എല്ലാ സ്ത്രീകൾക്കും രക്ഷാബന്ധന് മോദി സർക്കാർ 3000 രൂപ നൽകുന്നുണ്ടോ? വാസ്തവം എന്താണ്?

Fact Check: രാഖി അല്ലെങ്കിൽ രക്ഷാബന്ധൻ ആഘോഷം സഹോദരങ്ങൾ തമ്മിലുള്ള അഗാധമായ ബന്ധത്തിന്‍റെ ഉത്സവമാണ്. . സ്നേഹവും ഐക്യവും ആഘോഷിക്കുന്ന ഉത്സവമാണ്  രക്ഷാബന്ധൻ.  

Also Read:  Venus Rise 2023:  ആഗസ്റ്റ്‌ 18 ന് ശുക്രൻ കർക്കടകത്തിൽ ഉദിക്കും, 4 രാശിക്കാരുടെ ഭാഗ്യം മാറി മറിയും
 
സംരക്ഷണം, പിന്തുണ, ആജീവനാന്ത കൂട്ടുകെട്ട് എന്നിവയുടെ പ്രാധാന്യത്തെ ഈ ആഘോഷം സൂചിപ്പിക്കുന്നു. ഈ  പാരമ്പര്യം ശക്തമായ കുടുംബ ബന്ധങ്ങൾ വളർത്തുകയും നമ്മുടെ ജീവിതത്തിൽ ബന്ധങ്ങളുടെ മൂല്യം ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഏറെ സന്തോഷത്തോടും ആവേശത്തോടും കൂടിയാണ് ഇന്ത്യയിലുടനീളം രക്ഷാബന്ധൻ ആഘോഷിക്കുന്നത്. 

Also Read:  Sim Card New Rules: സൈബർ തട്ടിപ്പുകൾക്ക് വിരാമമിടാന്‍ സര്‍ക്കാര്‍, മൊബൈൽ സിം കാര്‍ഡ്‌ ഡീലർമാർക്ക് വെരിഫിക്കേഷന്‍ ആവശ്യം 

രക്ഷാബന്ധൻ ആഘോഷത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സോഷ്യല്‍ മീഡിയയില്‍ ഒരു വാര്‍ത്ത വൈറലായി മാറിയിരിയ്ക്കുകയാണ്. അതായത്, രക്ഷാബന്ധൻ ദിനത്തിൽ ഓരോ സ്ത്രീയ്ക്കും 3000 രൂപ വീതം നൽകുമെന്ന് നരേന്ദ്ര മോദി സർക്കാർ പ്രഖ്യാപിച്ചതായി ഫേസ്ബുക്കിലും മറ്റ് സോഷ്യൽ മീഡിയ പോസ്റ്റുകളിലും വാര്‍ത്ത പരന്നിരുന്നു.  . 

എന്താണ് ഫേസ്ബുക്ക് പോസ്റ്റിലെ അവകാശവാദം?

രക്ഷാബന്ധൻ ദിനത്തിൽ ഓരോ സ്ത്രീക്കും കേന്ദ്രസർക്കാർ 3000 രൂപ വീതം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ പാർലമെന്‍റിൽ പ്രഖ്യാപിച്ചിരുന്നുവെന്നാണ് ഫേസ്ബുക്ക് പോസ്റ്റ് അവകാശപ്പെടുന്നത്. 'ലാഡ്‌ലി ബെഹ്‌ന യോജന'യുടെ ഭാഗമാണ് സാമ്പത്തിക സഹായം എന്നും പോസ്റ്റ് അവകാശപ്പെട്ടു. 

ഈ വൈറൽ വാര്‍ത്തയുടെ പിന്നിലെ സത്യം എന്താണ്?

വൈറലായ ഈ അവകാശവാദം വ്യാജമാണ്. നരേന്ദ്ര മോദി സർക്കാർ പാർലമെന്‍റിൽ ഇത്തരമൊരു പ്രഖ്യാപനം നടത്തിയിട്ടില്ല. മാത്രമല്ല, ലാഡ്‌ലി ബെഹൻ യോജന മധ്യപ്രദേശ് സർക്കാരിന്‍റെ ഒരു പദ്ധതിയാണ്, പദ്ധതിയുടെ രജിസ്ട്രേഷൻ നടപടികൾ ശിവരാജ് സിംഗ് ചൗഹാൻ സർക്കാർ ഇതിനകം പൂർത്തിയാക്കിക്കഴിഞ്ഞു.

എന്താണ് ലാഡ്‌ലി ബെഹ്‌ന യോജന?

ലാഡ്‌ലി ബെഹ്‌ന യോജന പ്രകാരം, 21 നും 60 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രതിമാസം 1,000 രൂപയോ അല്ലെങ്കിൽ പ്രതിവർഷം 12,000 രൂപയോ ധനസഹായം നൽകുന്നു. സ്‌കീമിന് കീഴിൽ സ്ത്രീകൾക്ക് പ്രതിമാസം നൽകുന്ന ധനസഹായം നിലവിലെ 1,000 രൂപയിൽ നിന്ന് 3,000 രൂപയായി വര്‍ദ്ധിപ്പിക്കുമെന്ന് അടുത്തിടെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞിരുന്നു.

രക്ഷാ ബന്ധനോടനുബന്ധിച്ച് സ്ത്രീകൾക്ക് സമ്മാനം നൽകുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പ്രഖ്യാപിച്ചെങ്കിലും അതിനെക്കുറിച്ച് കൂടുതല്‍ വിശദീകരിച്ചില്ല. ലാഡ്‌ലി ബെഹ്‌ന യോജനയ്ക്ക് കീഴിൽ സഹായത്തിന് അർഹരായ 1.25 കോടി സ്ത്രീകൾക്ക് 1,209 കോടി രൂപ കൈമാറിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News