Highly venomous snake: ഉ​ഗ്രവിഷമുള്ള ടൈ​ഗർ സ്നേക്ക് ഇരുന്നത് കളിപ്പാട്ടത്തിനുള്ളിൽ; രണ്ട് വയസുള്ള കുഞ്ഞ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Tiger Snake: ഉ​ഗ്രവിഷമുള്ള ടൈ​ഗർ സ്നേക്ക്, കുഞ്ഞിന്റെ ബൗൺസി ചെയറിനടിയിലാണ് കയറിയിരുന്നത്.

Written by - Zee Malayalam News Desk | Last Updated : Jan 3, 2025, 11:18 PM IST
  • കുഞ്ഞിനെ കിടത്താനായി വാങ്ങിയ ബേബി ബൗൺസറിന് താഴെയാണ് പാമ്പിനെ കണ്ടെത്തിയത്
  • എന്തോ ഇഴഞ്ഞെത്തിയതായി സംശയം തോന്നി പരിശോധിച്ചപ്പോഴാണ് പാമ്പിനെ കണ്ടെത്തിയത്
Highly venomous snake: ഉ​ഗ്രവിഷമുള്ള ടൈ​ഗർ സ്നേക്ക് ഇരുന്നത് കളിപ്പാട്ടത്തിനുള്ളിൽ; രണ്ട് വയസുള്ള കുഞ്ഞ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കാൻബറ: രണ്ട് വയസുള്ള കുഞ്ഞിന്റെ ബേബി ബൗൺസറിന് താഴെ കണ്ടെത്തിയത് ഉ​ഗ്രവിഷമുള്ള പാമ്പിനെ. ഉ​ഗ്രവിഷമുള്ള ​ടൈ​ഗർ പാമ്പിനെയാണ് കണ്ടെത്തിയത്. ഓസ്ട്രേലിയയിലെ ഒരു വീട്ടിൽ നിന്നാണ് ലോകത്തിലെ തന്നെ മാരക വിഷമുള്ള പാമ്പുകളിലൊന്നായ ​ടൈ​ഗർ സ്നേക്കിനെ പിടികൂടിയത്. ക്രിസ്മസ് രാത്രിയിലാണ് സംഭവമുണ്ടായത്.

രണ്ട് വയസുള്ള കുഞ്ഞിനെ കിടത്താനായി വാങ്ങിയ ബേബി ബൗൺസറിന് താഴേക്ക് എന്തോ ഇഴഞ്ഞുപോകുന്നത് ശ്രദ്ധയിൽപ്പെട്ട കുടുംബം പരിശോധിച്ചപ്പോഴാണ് പാമ്പിനെ കണ്ടെത്തിയത്. വീടിന്റെ ലോഞ്ചിലൂടെ അകത്തേക്ക് ഇഴഞ്ഞെത്തിയ പാമ്പ് ബൗൺസറിന് താഴെ ചുരുണ്ട് കിടക്കുകയായിരുന്നു. സംശയം തോന്നിയ മാതാപിതാക്കൾ സമീപത്തെ പാമ്പുപിടിത്തക്കാരനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് പാമ്പുപിടിത്തക്കാരനായ മാർക്ക് പെല്ലി വീട്ടിലെത്തി കുട്ടിയുടെ ബൗൺസർ മാറ്റി നോക്കിയപ്പോഴാണ് പാമ്പിനെ കണ്ടെത്തിയത്. പിന്നീട് പാമ്പിനെ പിടികൂടി സുരക്ഷിതമായി മാറ്റി. കുഞ്ഞിന്റെ മാതാപിതാക്കൾ ശ്രദ്ധിച്ചതിനാലാണ് വൻ അപകടം ഒഴിവായതെന്ന് മാർക്ക് പെല്ലി സമൂഹ മാധ്യമത്തിൽ കുറിച്ചു.

പാമ്പിനെ പിടികൂടുന്ന വീഡിയോയും മാർക്ക് പെല്ലി പങ്കുവച്ചിട്ടുണ്ട്. ഓസ്ട്രേലിയയുടെ തെക്കൻ പ്രദേശങ്ങളിലും ടാസ്മാനിയ പോലുള്ള തീരേദശ ദ്വീപുകളിലും കാണുന്ന മാരക വിഷമുള്ള പാമ്പാണ് ടൈ​ഗർ സ്നേക്ക്. കടുവകളുടേതിന് സമാനമായ മഞ്ഞ വരകൾ പാമ്പിന്റെ മേൽ കാണപ്പെടുന്നതിനാലാണ് ഇതിനെ ടൈ​ഗർ സ്നേക്ക് എന്ന് വിളിക്കുന്നത്.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by The Snake Hunter (@snakehunteraus)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News