ന്യൂഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. നിയമമന്ത്രി അർജുൻ റാം മേഘ്വാളാണ് ബില്‍ അവതരിപ്പിച്ചത്. ബില്ല് ഭരണഘടന വിരുദ്ധമെന്ന് കോൺഗ്രസ്. സംസ്ഥാന നിയമസഭകളെ അട്ടിമറിക്കുന്നതാണ് ബില്ല്. ഇത് അംഗീകരിക്കാനാകില്ലെന്ന് മനീഷ് തിവാരി പറഞ്ഞു. ബില്ല് പിൻവലിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സമാജ് വാദി പാർട്ടിയും തൃണമൂൽ കോൺഗ്രസും ബില്ലിനെ എതിർത്തു. ഇന്ത്യയുടെ നാനാത്വം തകരുമെന്നും ഏകാധിപത്യത്തിനുള്ള നീക്കമാണിതെന്നും സമാജ് വാദി പാർട്ടി ആരോപിച്ചു. ഒരു വ്യക്തിയുടെ ആഗ്രഹപൂർത്തീകരണമാണിതെന്നായിരുന്നു കല്യാൺ ബാനർജി ആരോപിച്ചത്.
ബില്ലിനെതിരെ പ്രതിഷേധിക്കാൻ പ്രതിപക്ഷത്തിന് അവകാശമുണ്ടെങ്കിലും സഭയിൽ മര്യാദ പാലിക്കണമെന്ന് സ്പീക്കർ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിൽ കൂടുതൽ കാര്യക്ഷമമായ മാർഗം വേണമെന്നും സ്പീക്കർ പറഞ്ഞു. ബിൽ ജെപിസിക്ക് വിടണമെന്നായിരുന്നു ഡിഎംകെ ആവശ്യപ്പെട്ടത്. അതേസമയം ടിഡിപി ബില്ലിനെ പിന്തുണച്ചു. വികസിത ഭാരതം 2047 എന്ന ലക്ഷ്യത്തെ ദൃഢമാക്കുന്നതാണ് ഈ തീരുമാനമെന്ന് ടിഡിപി വ്യക്തമാക്കി.
Also Read: Question Paper Leaked : ചോദ്യ പേപ്പർ ചോർച്ച; എംഎസ് സൊല്യൂഷൻ സിഇഒയുടെ മൊഴി രേഖപ്പെടുത്തും
ബില്ല് കൊണ്ടുവന്നത് കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചാണെന്ന് അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രി തന്നെ ജെപിസിക്ക് വിടാമെന്ന് പറഞ്ഞിട്ടുണ്ട്. ബില്ല് ജെ പി സിക്ക് വിടാൻ എതിർപ്പില്ലെന്ന് നിയമമന്ത്രിയും വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.