വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിർബന്ധമായും പാസ്പോർട്ട് വേണമെന്ന് അറിയാമല്ലോ.പാസ്‌പോർട്ട് ഒരു നിർബന്ധിത രേഖ കൂടിയാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഡിജിറ്റൈസേഷൻ വന്നതോടെ പാസ്‌പോർട്ടിന് അപേക്ഷിക്കാനുള്ള നടപടിക്രമങ്ങളും ലഘൂകരിച്ചിട്ടുണ്ട്. അതായത് വീട്ടിൽ ഇരുന്ന് കൊണ്ട് തന്നെ നിങ്ങൾക്ക് പാസ്പോർട്ടിന് അപേക്ഷിക്കാം.
ലളിതമായാണ് അപേക്ഷ രീതി. കൃത്യമായ വിവരങ്ങൾ നൽകാനും കൊടുത്ത വിവരങ്ങളിൽ തെറ്റുകൾ ഇല്ലെന്ന് ഉറപ്പാക്കാനും ശ്രദ്ധിക്കണം. പാസ് പോർട്ടിന് അപേക്ഷിക്കേണ്ട രീതികൾ ചുവടെ
ALSO READ: Viral Video: കണ്ണും കണ്ണും... ഗസ്റ്റുകളുടെ മനംകവർന്ന് വധുവരന്മാരുടെ ക്യൂട്ട് എക്സ്പ്രെഷൻ!
അപേക്ഷിക്കേണ്ട വിധം
1.വിദേശകാര്യ മന്ത്രാലയത്തിന്റെ പാസ്‌പോർട്ട് സേവ ഔദ്യോഗിക വെബ്‌സൈറ്റ് https://www.passportindia.gov.in/.സന്ദർശിക്കുക -
2.രജിസ്റ്റർ ചെയ്ത ശേഷം നിങ്ങളുടെ പേര്, വീടിന് അടുത്തുള്ള പാസ്‌പോർട്ട് ഓഫീസ്, ഇമെയിൽ ഐഡി, ജനനത്തീയതി, ലോഗിൻ ഐഡി എന്നിവ രേഖപ്പെടുത്തുക.
3,തുടർന്ന് പാസ്പോർട്ട് സേവ ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് Continue ഓപ്ഷൻ തിരഞ്ഞെടുക്കുക. തുടർന്ന് ഫിൽ ഓപ്ഷനിൽ ക്ലിക്ക് ചെയ്യാം.
എല്ലാ വിവരങ്ങളും പൂരിപ്പിച്ച ശേഷം സബ്മിറ്റ് ചെയ്യുക.വിവരങ്ങൾ ക്രോസ് ചെക്ക് ചെയ്യുന്നതിന്, സേവ് ചെയ്ത/സമർപ്പിച്ച ആപ്ലിക്കേഷൻ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
വീടിനടുത്തുള്ള പാസ്‌പോർട്ട് ഓഫീസ് അപ്പോയിന്റ്മെന്റ് തീയതി നിങ്ങൾ തന്നെ എടുക്കേണ്ടതുണ്ട്.പേ ആന്റ് ബുക്ക് അപ്പോയിന്റ്മെന്റ് എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് അപേക്ഷാ ഫോമിന്റെ രസീത് പ്രിന്റ് ഔട്ട് എടുക്കാം. നിങ്ങൾ നൽകിയ വിവരങ്ങൾ പരിശോധിച്ച ശേഷം പോലീസ് വേരിഫിക്കേഷൻ കൂടി ഉണ്ടാവും.തുടർന്ന് 10-15 ദിവസങ്ങൾക്കുള്ളിൽ പാസ്പോർട്ട് സ്പീഡ് പോസ്റ്റിൽ വീട്ടിലെത്തും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...