India യിൽ ഇതുവരെ 21 കോടി വാക്‌സിൻ ഡോസുകൾ എടുത്തു കഴിഞ്ഞെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ബീഹാർ, ഡൽഹി, ഗുജറാത്ത്, മധ്യ പ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ  മാത്രം 18 മുതൽ 44 വയസ്സ് വരെ പ്രായമുള്ള 10 ലക്ഷം പേർ മൂന്നാം ഘട്ട വാക്‌സിനേഷൻ ഡ്രൈവിൽ ആദ്യ ഡോസ് വാക്‌സിനെടുത്തു.  

Written by - Zee Malayalam News Desk | Last Updated : May 30, 2021, 12:19 PM IST
  • 18 മുതൽ 44 വയസ്സ് വരെ പ്രായമുള്ള 14,15,190 പേർ ആദ്യ ഡോസ് വാക്‌സിൻ എടുത്ത് കഴിഞ്ഞുവെന്നും അതെ പ്രായപരിധിയിലുള്ള 9,075 പേർ രണ്ടാം ഡോസ് വാക്‌സിൻ എടുത്ത് കഴിഞ്ഞുവെന്നും അറിയിച്ചു.
  • കോവിഡ് വാക്‌സിനേഷന്റെ മൂന്നാം ഘട്ടത്തിന്റെ ആരംഭത്തിൽ തന്നെ ഏകദേശം 1,82,25,509 പേരാണ് ആദ്യ ഡോസ് വാക്‌സിൻ എടുത്തതെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു.
  • ബീഹാർ, ഡൽഹി, ഗുജറാത്ത്, മധ്യ പ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ മാത്രം 18 മുതൽ 44 വയസ്സ് വരെ പ്രായമുള്ള 10 ലക്ഷം പേർ മൂന്നാം ഘട്ട വാക്‌സിനേഷൻ ഡ്രൈവിൽ ആദ്യ ഡോസ് വാക്‌സിനെടുത്തു.
  • വെള്ളിയാഴ്ച്ച വൈകിട്ട് 7 മണിവരെയുള്ള റിപ്പോർട്ടുകൾ പ്രകാരം ആകെ 21,18,39,768 വാക്‌സിൻ ഡോസുകളാണ് ഇന്ത്യയിൽ (India) എടുത്തിട്ടുള്ളത്.
India യിൽ ഇതുവരെ 21 കോടി വാക്‌സിൻ ഡോസുകൾ എടുത്തു കഴിഞ്ഞെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ഇന്ത്യയിൽ ഇത് വരെ 21 കോടിയിലധികം കോവിഡ് 19 വാക്‌സിൻ (Covid 19 Vaccine) ഡോസുകൾ ഇതിനോടകം എടുത്ത് കഴിഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ശനിയാഴ്ച അറിയിച്ചു. 18 മുതൽ 44 വയസ്സ് വരെ പ്രായമുള്ള  14,15,190 പേർ ആദ്യ ഡോസ് വാക്‌സിൻ എടുത്ത് കഴിഞ്ഞുവെന്നും അതെ പ്രായപരിധിയിലുള്ള 9,075 പേർ രണ്ടാം ഡോസ് വാക്‌സിൻ എടുത്ത് കഴിഞ്ഞുവെന്നും അറിയിച്ചു.

കോവിഡ് വാക്‌സിനേഷന്റെ (Covid Vaccination)മൂന്നാം ഘട്ടത്തിന്റെ ആരംഭത്തിൽ തന്നെ ഏകദേശം 1,82,25,509 പേരാണ് ആദ്യ ഡോസ് വാക്‌സിൻ എടുത്തതെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. ബീഹാർ, ഡൽഹി, ഗുജറാത്ത്, മധ്യ പ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ  മാത്രം 18 മുതൽ 44 വയസ്സ് വരെ പ്രായമുള്ള 10 ലക്ഷം പേർ മൂന്നാം ഘട്ട വാക്‌സിനേഷൻ ഡ്രൈവിൽ ആദ്യ ഡോസ് വാക്‌സിനെടുത്തു.

ALSO READ: India Covid Update: 24 മണിക്കൂറിൽ 1.65 ലക്ഷം കേസുകൾ മാത്രം, മരണനിരക്കിലും കുറവ്

വെള്ളിയാഴ്ച്ച വൈകിട്ട് 7 മണിവരെയുള്ള റിപ്പോർട്ടുകൾ പ്രകാരം ആകെ  21,18,39,768 വാക്‌സിൻ ഡോസുകളാണ് ഇന്ത്യയിൽ (India) എടുത്തിട്ടുള്ളത്. കോവിഡ് രണ്ടാം തരംഗം രൂക്ഷമായതിനെ തുടർന്നാണ് ഇന്ത്യയിൽ മൂന്നാം ഘട്ട വാക്‌സിനേഷൻ ഡ്രൈവ് ആരംഭിച്ചത്. ഇപ്പോൾ രാജ്യത്ത് കോവിഡ് രോഗബാധയുടെ നിരക്ക് കുറഞ്ഞ് വരികയാണ്.

ALSO READ: കോവിഡ് ബാധിച്ച് മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് 10 ലക്ഷം രൂപയുടെ കേന്ദ്ര സർക്കാരിന്റെ ധനസഹായം, 18 മുതൽ 23 വയസ് വരെ എല്ലാ മാസം സ്റ്റൈഫണ്ട്

രണ്ട് മാസത്തിൽ ആദ്യമായി കോവിഡ് കേസുകൾ രണ്ട് ലക്ഷത്തിലും താഴേക്ക് എത്തി. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 1.65 ലക്ഷം പേര്‍ക്കാണ് ഇന്ത്യയിൽ കോവിഡ് ബാധിച്ചത്. രോഗമുക്തി നിരക്ക് ഉയർന്ന തോതിൽ തന്നെയാണ്. 2,76,309 പേര്‍ ഈ സമയത്തിനിടെ രോഗമുക്തി നേടി. 91.25 ശതമാനമാണ് രോഗമുക്തിനിരക്ക്.

ALSO READ: റെംഡിസിവിർ മരുന്ന് സംസ്ഥാനങ്ങൾ സ്വന്തം നിലയ്ക്ക് വാങ്ങി സംഭരിക്കണം; കേന്ദ്രീകൃത വിതരണം നിർത്തുന്നുവെന്ന് കേന്ദ്ര സർക്കാർ

അതേസമയം 3460 പേരാണ് കോവിഡ് ബാധിച്ച് 24 മണിക്കൂറിൽ മരിച്ചത്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യയില്‍ (India) ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,78,94,800 ആയി. വൈറസ് ബാധ മൂലം ഇതുവരെ മരിച്ചത് 3,25,972 പേരാണ്. നിലവില്‍ 21,14,508 പേർ മാത്രമാണ് ചികിത്സയിലുള്ളത്. വാക്സിനേഷൻ പ്രക്രിയ കൂടുതൽ വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യ മന്ത്രാലയവും കേന്ദ്ര സർക്കാരും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News