Oyo New Lay Off: 600 പേരെ പിരിച്ചു വിടും പുതുതായി 250 പേരെ എടുക്കും; ഒയോ ഇറക്കിയത് പുതിയ സ്ട്രാറ്റെജി

കമ്പനിക്ക് വളർച്ചയുണ്ടായാൽ അന്ന് ആദ്യം പരിഗണിക്കുന്നത് നിലവിൽ പിരിച്ച് വിട്ടവരെയായിരിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.

Written by - Zee Malayalam News Desk | Last Updated : Dec 4, 2022, 03:04 PM IST
  • ജീവനക്കാർ പിരിഞ്ഞ് പോയാലും മൂന്ന് മാസത്തോളം ഇവരുടെ മെഡിക്കൽ ഇൻഷുറൻസ് സേവനങ്ങൾ ലഭ്യമായിരിക്കും
  • 8430 കോടിയാണ് ഐപിഒ വഴി കമ്പനി സമാഹരിക്കാൻ ഒരുങ്ങുന്നത്
  • പിരിഞ്ഞ് പോകുന്നവർക്ക് അർഹതപ്പെട്ടതെല്ലാം ഉറപ്പാക്കുമെന്ന് കമ്പനി
Oyo New Lay Off: 600 പേരെ പിരിച്ചു വിടും പുതുതായി 250 പേരെ എടുക്കും; ഒയോ ഇറക്കിയത് പുതിയ സ്ട്രാറ്റെജി

ആഗോളതലത്തിലെ സാമ്പത്തിക മാന്ദ്യത്തെ നേരിടുന്നതിൻരെ ഭാഗമായി ഓൺലൈൻ ഹോട്ടൽ വ്യവസായ ശൃംഖലയിലെ ഭീമൻമാരായ ഒയോ തങ്ങളുടെ ജീവനക്കാരെ കുറയ്ക്കാൻ ഒരുങ്ങുന്നു.കമ്പനിയുടെ പ്രഖ്യാപനം 600 പേരെ പുതിയതായി പിരിച്ചു വിടും എന്നാണ്. ഇതിൻറെ പിന്നാലെ 250 പേരെ പുതിയതായി നിയമിക്കാനും ഒയോ തീരുമാനിച്ചിട്ടുണ്ട്. നിലവിൽ 3700 ജീവനക്കാരാണ് ഒയോയിൽ ജോലി ചെയ്യുന്നത്.

പിരിഞ്ഞ് പോകുന്നവർക്ക് അർഹതപ്പെട്ടതെല്ലാം ഉറപ്പാക്കുമെന്ന് കമ്പനി സിഇഒ റിതേഷ് അഗർവാൾ പറയുന്നു. ഭാവിയിൽ കമ്പനിക്ക് വളർച്ചയുണ്ടായാൽ അന്ന് ആദ്യം പരിഗണിക്കുന്നത് നിലവിൽ പിരിച്ച് വിട്ടവരെയായിരിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ : Twitter Layoff : ട്വിറ്ററിന്റെ കൂട്ടപ്പിരിച്ചുവിടൽ ഇന്ത്യയിലും; രണ്ട് ഡിപ്പാർട്ട്മെന്റിലെ എല്ലാവരെയും പുറത്താക്കി

അതേസമയം ഒയോ തങ്ങളുടെ എഞ്ചിനിയറിംഗ് പ്രൊഡക്ട് ടീമുകളെ മെർജ് ചെയ്യാൻ ഒരുങ്ങുകയാണ്. ഇതോടെ ജോബ് സ്ട്രെക്ചറിലും മാറ്റങ്ങൾ ഉണ്ടായേക്കാം. ഇത്തരത്തിൽ ചിലവ് പരമാവധി കുറയ്ക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ജീവനക്കാർ പിരിഞ്ഞ് പോയാലും മൂന്ന് മാസത്തോളം ഇവരുടെ മെഡിക്കൽ ഇൻഷുറൻസ് സേവനങ്ങൾ ലഭ്യമായിരിക്കും. നിലവിൽ കമ്പനി തങ്ങളുടെ ആദ്യ ഐപിഒയ്ക്കായി തയ്യാറെടുക്കുകയാണ്. 8430 കോടിയാണ് ഐപിഒ വഴി കമ്പനി സമാഹരിക്കാൻ ഒരുങ്ങുന്നത്. എന്നാൽ തത്കാലം ഐപിഒ നടപടിക്രമങ്ങൾക്ക് 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News