അതിർത്തിയിൽ നിരന്തരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു പാകിസ്ഥാന്‍; വെടിവെപ്പും ഷെല്ലാക്രമണവും ഇപ്പോഴും തുടരുന്നു

അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. കശ്​മീരി​ലെ വിവിധ മേഖലകളിൽ ഇന്നലെ രാത്രിയില്‍ പാക്​ സൈന്യം  വെടിവെപ്പും ഷെല്ലാക്രമണവും ഇന്നും തുടരുകയാണ്​.. ബിഎസ്എഫ് ശക്തമായ തിരിച്ചടി നടത്തി.

Last Updated : Oct 28, 2016, 01:45 PM IST
അതിർത്തിയിൽ നിരന്തരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു പാകിസ്ഥാന്‍; വെടിവെപ്പും ഷെല്ലാക്രമണവും ഇപ്പോഴും തുടരുന്നു

ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. കശ്​മീരി​ലെ വിവിധ മേഖലകളിൽ ഇന്നലെ രാത്രിയില്‍ പാക്​ സൈന്യം  വെടിവെപ്പും ഷെല്ലാക്രമണവും ഇന്നും തുടരുകയാണ്​.. ബിഎസ്എഫ് ശക്തമായ തിരിച്ചടി നടത്തി.

നൗഷേര, സുന്ദര്‍ബാനി, പല്ലന്‍വാല സെക്ടറുകളിലാണ് പാക് ഷെല്ലാക്രമണം നടന്നത്. കഴിഞ്ഞ 12 മണിക്കൂറിനുള്ളില്‍ ഇത് ആറാം തവണയാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്.

മെന്ദാർ, കെ.ജി സെക്​ടറുകളിലെ വെടിവെപ്പ്​ വ്യാഴാഴ്​ച രാത്രി ഒമ്പതുമണിയോടെ അവസാനിപ്പിച്ചിരുന്നു. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചതോടെയാണ്​ പാക്​ സേന പിന്മാറിയത്​. എന്നാൽ വെള്ളിയാഴ്​ച പുലർച്ചെ അഞ്ചുമണിയോടെ അതിർത്തിയിൽ പല സൈനിക പോസ്​റ്റുകൾക്ക്​ നേരെയായി ഷെല്ലാക്രമണവും വെടിവെപ്പും വീണ്ടും തുടരുകയായിരുന്നു.

അതേസമയം തങ്ങള്‍ നടത്തിയ തിരിച്ചടിയില്‍ പാക് സൈന്യത്തിനു കനത്ത നഷ്ടമുണ്ടായതായി ബിഎസ്എഫ് അറിയിച്ചു. ഇന്ത്യന്‍ ഭാഗത്ത് പരിക്കുകളോ ജീവഹാനിയോ നേരിട്ടിട്ടില്ല. ഹിരാനഗറിലും സാംബ സെക്ടറിലുമാണ് ശക്തമായ പാക് ഷെല്ലാക്രമണവും വെടിവയ്പ്പും നടന്നത്. 

നേരത്തെ 46 രാഷ്ട്രീയ റൈഫിൾസും സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പും സംയുക്തമായി നടത്തിയ നീക്കത്തിൽ രണ്ടു ജെയ്‌ഷെ ഭീകരരെ അതിർത്തിയിൽ നിന്നു പിടികൂടിയിരുന്നു. ഇവരിൽ നിന്നും മാരകായുധങ്ങളും പിടിച്ചെടുത്തിരുന്നു. വൈകുന്നേരം കുപ്‌വാരയിലെ താങ്ധറിൽ നുഴഞ്ഞു കയറ്റശ്രമം പരാജയപ്പെടുത്തി. ഭീകരരുമായി ഏറ്റുമുട്ടുന്നതിനിടെ ഒരു ബിഎസ്എഫ് ജവാൻ കൊല്ലപ്പെടുകയും മറ്റൊരു ജവാന് പരുക്കേൽക്കുകയും ചെയ്തിരുന്നു.

Trending News