എഫ്–16 യുദ്ധവിമാനങ്ങൾ പാക്കിസ്ഥാൻ ഇന്ത്യയ്ക്കെതിരെ
ഉപയോഗിച്ചേക്കുമെന്ന് യുഎസ് കോൺഗ്രസ് അംഗങ്ങൾ പ്രസിഡന്റ് ബറാക് ഒബാമയെ അറിയിച്ചു. ഭീകരവാദത്തിനെതിരെയല്ല ഇന്ത്യയ്ക്കെതിരെയാകും ഇവ ഉപയോഗിക്കുക. അതിനാൽ തീരുമാനം പുനഃപരിശോധിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
യുഎസ് കോൺഗ്രസിലെ നിരവധി അംഗങ്ങൾക്ക് ഇക്കാര്യം സംബന്ധിച്ച് ആശങ്കയുണ്ട്. അതിനാൽതീരുമാനത്തെയും അതെടുത്ത സമയത്തേയും ചോദ്യം ചെയ്തുവെന്നും മാട് സാൽമൺ പറഞ്ഞു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങൾ വർധിച്ചുവരികയാണ്. എഫ്–16 ചിലപ്പോൾ ഇന്ത്യയ്ക്കെതിരെയോ അല്ലെങ്കിൽ മറ്റു ശക്തികൾക്കെതിരെയോ ഉപയോഗിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭീകരവാദത്തിനെതിരെ പോരാടുന്നതിന് പാക്കിസ്ഥാൻ സൈന്യത്തെ സജ്ജമാക്കേണ്ടത് ആവശ്യമാണ്. അല്ലാതെ ഇന്ത്യയ്ക്കെതിരെ പോരാടുന്നതിനല്ല നടപടികളെടുക്കേണ്ടത്. എഫ്–16 സ്വന്തമാക്കുന്നതുവഴി സേനയെ ശക്തിപ്പെടുത്താൻ അവർക്ക് സാധിക്കും. ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ശക്തി തുല്യമാക്കുന്നതിന് ഇതു സഹായകമാകുമെന്നും കോൺഗ്രസിലെ മറ്റൊരു അംഗം ബ്രാഡ് ഷെർമാൻ പറഞ്ഞു. പാക്കിസ്ഥാന് എഫ്–16 യുദ്ധവിമാനങ്ങൾ വിൽക്കുന്നതിനുള്ള തീരുമാനം യുഎസ് കോൺഗ്രസ് താൽക്കാലികമായി തടഞ്ഞിരിക്കുകയാണ്,
അതേ സമയം .ഇന്ത്യാ-പാകിസ്താന്‍ സെക്രട്ടറിതല ചര്‍ച്ച ഇന്ന് ഡല്‍ഹിയില്‍ നടക്കുന്നുണ്ട് .
പാകിസ്താന്‍ വിദേശകാര്യ സെക്രട്ടറി അസീസ് അഹമ്മദ് ചൗധരിയും ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കറുമായിട്ടുള്ള കൂടി കാഴ്ച്ചയിൽ . യു .എസ് കോണ്ഗ്രസ് അംഗങ്ങളുടെ പരാമർശം ചർ ച്ചയാകില്ലെന്നാണ് വിവരം.പഠാന്‍കോട്ട് ഭീകരാക്രമണവുമായി ബന്ദപ്പെട്ടുള്ള അന്വേഷണം ചര്‍ച്ചയാകുന്ന കൂടി കാഴ്ചയിൽ . ജെയ്‌ഷെ ഭീകരന്‍ മസൂദ് അസറിനെതിരെ ശക്തമായ നടപടി വേണമെന്നും ഇന്ത്യ ആവശ്യപ്പെടും.