Pegasus Spyware Case : പെഗാസസ് സ്പൈവെയർ കേസിൽ സുപ്രീം കോടതി അന്വേഷണത്തിന് വിദഗ്ദ്ധസമിതിയെ നിയോഗിച്ചു

കേസിൽ  ചീഫ് ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്.  കേസ് അന്വേഷിക്കുന്ന സമിതിയുടെ മേൽനോട്ടം വിരമിച്ച  സുപ്രീംകോടതി ജസ്റ്റിസ് ആർ.വി.രവീന്ദ്രൻ വഹിക്കുമെന്നും സുപ്രീം കോടതി അറിയിച്ചിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Oct 27, 2021, 11:31 AM IST
  • രാഷ്ട്രീയ പ്രവർത്തകർ, മാധ്യമപ്രവർത്തകർ, സാമൂഹിക പ്രവർത്തകർ തുടങ്ങി നിരവധി പേരുടെ ഫോൺ സന്ദേശങ്ങൾ ചോർത്തിയെന്നാണ് ആരോപണം.
  • ഫോൺ ചോർത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് നൽകിയ ഹര്ജിയിലാണ് (Petition)കോടതിയുടെ വിധി.
  • കേസിൽ ചീഫ് ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്.
  • കേസ് അന്വേഷിക്കുന്ന സമിതിയുടെ മേൽനോട്ടം വിരമിച്ച സുപ്രീംകോടതി ജസ്റ്റിസ് ആർ.വി.രവീന്ദ്രൻ വഹിക്കുമെന്നും സുപ്രീം കോടതി അറിയിച്ചിട്ടുണ്ട്.
Pegasus Spyware Case : പെഗാസസ് സ്പൈവെയർ കേസിൽ സുപ്രീം കോടതി അന്വേഷണത്തിന് വിദഗ്ദ്ധസമിതിയെ നിയോഗിച്ചു

New Delhi : പെഗാസസ് സ്പൈവെയർ (Pegasus Spyware) ഉപയോഗിച്ച് ഫോൺ ചോർത്തിയെന്ന കേസിൽ സുപ്രീം കോടതി (Supreme Court) അന്വേഷണത്തിന് വിദഗ്ദ്ധ സമിതിയെ (Expert Panel) നിയോഗിച്ചു. രാഷ്ട്രീയ പ്രവർത്തകർ, മാധ്യമപ്രവർത്തകർ, സാമൂഹിക പ്രവർത്തകർ തുടങ്ങി നിരവധി പേരുടെ ഫോൺ സന്ദേശങ്ങൾ ചോർത്തിയെന്നാണ് ആരോപണം.  ഫോൺ ചോർത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് നൽകിയ ഹര്ജിയിലാണ് (Petition)കോടതിയുടെ വിധി.

കേസിൽ  ചീഫ് ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്.  കേസ് അന്വേഷിക്കുന്ന സമിതിയുടെ മേൽനോട്ടം വിരമിച്ച  സുപ്രീംകോടതി ജസ്റ്റിസ് ആർ.വി.രവീന്ദ്രൻ വഹിക്കുമെന്നും സുപ്രീം കോടതി അറിയിച്ചിട്ടുണ്ട്. സർക്കാർ കേസ് അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.  കേസിൽ വളരെ കുറിച്ച് വിവരങ്ങൾ മാത്രമേ കേന്ദ്ര സർക്കാരിൽ നിന്ന് ലഭിച്ചുള്ളൂവെന്നും കോടതി പറഞ്ഞു.

ALSO READ : Pegasus Spyware Case : പെഗാസസ് കേസിൽ സുപ്രീം കോടതി വിധി ഇന്നുണ്ടാകാൻ സാധ്യത

പെ​ഗാസസ് സോഫ്റ്റ് വെയർ ഉപയോ​ഗിച്ച് ചോർത്തൽ നടന്നോ ഇല്ലയോ എന്ന് സത്യവാങ്മൂലത്തിൽ (Affidavit) വ്യക്തമാക്കാൻ സാധിക്കില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ (Supreme Court) അറിയിച്ചിരുന്നു.  വിഷയം പരിശോധിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കണമെന്ന് കേന്ദ്രം കോടതിയില്‍ ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. പെഗാസസ് ഉപയോഗിച്ചോ എന്നുള്ള കാര്യങ്ങൾ കമ്മിറ്റി നിയോഗിച്ചാല്‍ അവിടെ വെളിപ്പെടുത്താമെന്നും കേന്ദ്രം അന്ന് പറഞ്ഞിരുന്നു.

ALSO READ : Pegasus ഉപയോഗിച്ചോ എന്ന് സത്യവാങ്മൂലം നല്‍കാനാവില്ലെന്ന് കേന്ദ്രം, മൂന്ന് ദിവസത്തിനുള്ളില്‍ ഇടക്കാല ഉത്തരവ്

ഇസ്രായേൽ സ്ഥാപനമായ എൻഎസ്ഒയുടെ സ്പൈവെയറായ പെഗാസസ് ഉപയോഗിച്ച് പ്രമുഖ പൗരന്മാരെയും രാഷ്ട്രീയക്കാരെയും അടക്കം വിവരങ്ങൾ ചോർത്തിയതാണ് സംഭവം. കേസിൽ സ്വതന്ത്രമായ അന്വേഷണം വേണമെന്നായിരുന്നു കോടതി മുൻപാകെയുള്ള ഹർജികളിലെ ആവശ്യം. 

ALSO READ : Pegasus spyware Latest News: ഫോണിലെത്തിയാൽ പിന്നെയൊന്നും ബാക്കി കാണില്ല, ചോര പൊടിയാത്ത യുദ്ധങ്ങൾക്ക് രാജ്യങ്ങൾ സ്വരുക്കൂട്ടുന്ന പെഗാസസ്    

ഒരു അന്താരാഷ്ട്ര മീഡിയ കൺസോർഷ്യം റിപ്പോർട്ട് ചെയ്തത് 300 ലധികം വെരിഫൈഡ് ആയുള്ള മൊബൈൽ നമ്പരുകൾ പെഗാസസിൻറെ നിരീക്ഷണത്തിൽ ഉണ്ടെന്നാണ് കണക്ക്.ആഗോളതലത്തിൽ നടത്തിയ ഒരു അന്വേഷണമാണ് പെഗാസസ് (Pegasus) എന്ന ചാര സോഫ്റ്റ്‌വെയർ കണ്ടെത്തിയത്. ഇസ്രയേലി സ്പൈവെയർ ആയ പെഗാസസ് ആഗോളതലത്തിൽ ആയിരകണക്കിന് ആളുകളുടെ വിവരങ്ങൾ ചോർത്തിയതായി ആണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News