മഹാരാഷ്ട്രയ്ക്ക് പിന്നാലെ ഝാര്‍ഖണ്ഡും കൈവിട്ടല്ലോ..!

പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും കഠിനമായി ശ്രമിച്ചിട്ടും ഝാര്‍ഖണ്ഡ് കൈവിട്ടുപോയി എന്ന് ശിവസേന നേതാവ് സഞ്ജയ്‌ റൗത്. 

Last Updated : Dec 23, 2019, 06:24 PM IST
  • പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും കഠിനമായി ശ്രമിച്ചിട്ടും ഝാര്‍ഖണ്ഡ് കൈവിട്ടുപോയി എന്ന് ശിവസേന നേതാവ് സഞ്ജയ്‌ റൗത്.
  • ഝാര്‍ഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് ബിജെപി നേരിട്ടത്. തിരഞ്ഞെടുപ്പില്‍ 45 സീറ്റോടെ ജെ.എം.എം-കോണ്‍ഗ്രസ്-എല്‍.ജെ.ഡി മഹാസഖ്യ൦ അധികാരം ഉറപ്പിച്ചു.
മഹാരാഷ്ട്രയ്ക്ക് പിന്നാലെ ഝാര്‍ഖണ്ഡും കൈവിട്ടല്ലോ..!

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും കഠിനമായി ശ്രമിച്ചിട്ടും ഝാര്‍ഖണ്ഡ് കൈവിട്ടുപോയി എന്ന് ശിവസേന നേതാവ് സഞ്ജയ്‌ റൗത്. 

ഝാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേരിട്ട കനത്ത പരാജയമാണ് അദേഹത്തിന്‍റെ പരാമര്‍ശത്തിനാധാരം.

മഹാരാഷ്ട്രയ്ക്ക് പിന്നാലെ ജാര്‍ഖണ്ഡും ബിജെപിയുടെ കൈവിട്ട് പോകുകയാണല്ലോ? എന്നായിരുന്നു റൗതിന്‍റെ പരിഹാസം. ചെറിയ സംസ്ഥാനങ്ങള്‍ പോലും ബിജെപിയുടെ കയ്യില്‍ നിന്നും വഴുതിപ്പോകുകയാണെന്നും റൗത് പ്രതികരിച്ചു.

ഝാര്‍ഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് ബിജെപി നേരിട്ടത്. തിരഞ്ഞെടുപ്പില്‍ 45 സീറ്റോടെ ജെ.എം.എം-കോണ്‍ഗ്രസ്-എല്‍.ജെ.ഡി മഹാസഖ്യ൦ അധികാരം ഉറപ്പിച്ചു.

2014ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ആകെയുള്ള 81 സീറ്റില്‍ 35 സീറ്റ് ബിജെപി നേടിയിരുന്നു. ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയനു (AJSU)മായി സഖ്യമുണ്ടാക്കിയാണ് ബിജെപി ജാര്‍ഖണ്ഡില്‍ അധികാരത്തിലെത്തിയത്. എന്നാല്‍, ഇത്തവണ ബിജെപിയ്ക്ക് 26 സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടാതായി വന്നു. 

മഹാരാഷ്ട്രയില്‍ 105 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയ്ക്ക് ശിവസേനയുമായി ഉണ്ടായ ഇടര്‍ച്ചമൂലം അധികാരം നഷ്ടപ്പെടുകയായിരുന്നുവെങ്കില്‍ ഝാര്‍ഖണ്ഡില്‍ പാര്‍ട്ടിയെ ജനങ്ങള്‍ തിരസ്കരിക്കുകയായിരുന്നു എന്ന് വേണം കരുതാന്‍.

പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും നേരിട്ട് പ്രചരണം നയിച്ചിട്ടും ബിജെപിക്ക് അധികാരം നഷ്ടപ്പെട്ട അവസ്ഥയാണ്‌. ബിജെപി നേതാക്കള്‍ ദേശീയ വിഷയങ്ങളായ ദേശീയ പൗരത്വ രജിസ്റ്റര്‍, പൗരത്വ ഭേദഗമി, രാമക്ഷേത്രം തുടങ്ങിയവയിലൂന്നി പ്രചരണം നയിച്ചപ്പോള്‍ പ്രാദേശിക വിഷയങ്ങളായിരുന്നു ജെ.എം.എം-കോണ്‍ഗ്രസ്-എല്‍.ജെ.ഡി മഹാസഖ്യ൦ പ്രചാരണ വിഷയമാക്കിയത്. കൂടാതെ, മുന്‍പ് ഒപ്പമുണ്ടയിരുന്ന ചെറു പാര്‍ട്ടികള്‍ കൈവിട്ടതും ബിജെപിയുടെ പതനത്തിന് കാരണമായി.

Trending News