ഇടക്കാല ബജറ്റ് LIVE: പ്രതിരോധ ബജറ്റില്‍ വര്‍ദ്ധന....എട്ട് കോടി എല്‍.പി.ജി കണക്ഷന്‍ .... പീയുഷ് ഗോയല്‍

2019 ലെ ഇടക്കാല ബജറ്റ് അവതരിപ്പിക്കാനാരംഭിച്ച് കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍...

Last Updated : Feb 1, 2019, 12:50 PM IST
ഇടക്കാല ബജറ്റ് LIVE: പ്രതിരോധ ബജറ്റില്‍ വര്‍ദ്ധന....എട്ട് കോടി എല്‍.പി.ജി കണക്ഷന്‍ .... പീയുഷ് ഗോയല്‍

ന്യൂഡല്‍ഹി: 2019 ലെ ഇടക്കാല ബജറ്റ് അവതരിപ്പിക്കാനാരംഭിച്ച് കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍...

2022ഓടെ നവഭാരതം നിര്‍മ്മിക്കും. പണപ്പെരുപ്പം 4.6 ശതമാനം കുറച്ചു. മോദി സര്‍ക്കാര്‍ രാജ്യത്തിന്‍റെ ആത്മവിശ്വാസം തിരിച്ചുനല്‍കി. ജനത്തെ വലച്ച വിലക്കയറ്റ൦ നിയന്ത്രണത്തിലാക്കി എന്നും പീയുഷ് ഗോയല്‍...

** ആയുഷ്മാന്‍ ഭാരത് 50 കോടി ആളുകള്‍ക്ക് പ്രയോജനം ചെയ്യും. ആയുഷ്മാന്‍ ഭാരത് പദ്ധതിയിലൂടെ 50 കോടി ജനങ്ങള്‍ക്ക് 10 ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് ലഭിക്കും. 

** തൊഴിലാളി പെന്‍ഷന്‍ ഇരട്ടിയാക്കി. മാസം തോറും 3000 രൂപ തൊഴിലാളി പെന്‍ഷന്‍

**ആദായ നികുതി റിട്ടേണ്‍ 24 മണിക്കൂറിനകം. 

** ഒരു ലക്ഷം ഡിജിറ്റല്‍ ഗ്രാമങ്ങള്‍ വികസിപ്പിക്കും

**ഇഎസ്ഐ പരിധി വര്‍ദ്ധിപ്പിച്ചു.

** ഗ്രാറ്റുവിറ്റി പരിധി 10 ലക്ഷത്തില്‍നിന്ന് 30  ലക്ഷമാക്കി ഉയര്‍ത്തി 

** ഫിഷറീസ് പ്രത്യേക വകുപ്പ് സ്ഥാപിക്കും.

** പ്രതിരോധ ബജടറ്റില്‍ വര്‍ദ്ധന. പ്രതിരോധ ബജറ്റ് 3 ലക്ഷം കോടിയായി വര്‍ധിപ്പിച്ചു

** കര്‍ഷകര്‍ക്ക് പി.എം കിസാന്‍ പദ്ധതി: കര്‍ഷകര്‍ക്ക് 6000 രൂപ വരുമാനം ഉറപ്പാക്കും. ഇതിനായി 75000 കോടി നീക്കിവെച്ചു. ഈ വര്‍ഷം 20000 കോടി വകയിരുത്തി. കൃത്യസമയത്ത് വായ്പ തിരിച്ചടക്കുന്നവര്‍ക്ക് 5 ശതമാനം കാര്‍ഷിക കടാശ്വാസം.

** പശു സംരക്ഷണത്തിനായി കാമധേനു ആയോഗ്: പശുക്ഷേമത്തിന് രാഷ്ട്രീയ കാമധേനു ആയോഗ് പദ്ധതി. 750 കോടി വകയിരുത്തും.

** 22ആം എയിംസ് ഹരിയാനയില്‍ സ്ഥാപിക്കും.

** ഉജ്ജ്വല പദ്ധതി പ്രകാരം എട്ട് കോടി എല്‍.പി.ജി കണക്ഷന്‍ നല്‍കും

** അംഗന്‍വാടി, ആശ വര്‍ക്കര്‍മാരുടെ വേതനം 50 ശതമാനം വര്‍ധിപ്പിക്കും

കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ആറാമത്തെ സാമ്പത്തിക ശക്തിയായെന്ന് പീയുഷ് ഗോയല്‍ പറഞ്ഞു. രാജ്യം സാമ്പത്തിക വളര്‍ച്ച കൈവരിച്ചു. സുസ്ഥിര, അഴിമതി രഹിത ഭരണം മോദി സര്‍ക്കാരിന് കാഴ്ചവെക്കാനായതയും അദ്ദേഹം ചൂണ്ടികാട്ടി. ഇത് രാജ്യത്തിന്‍റെ ആത്മഭിമാനം ഉയര്‍ത്തിയതായും ബജറ്റ് അവതരണത്തിനിടെ അദ്ദേഹം പറഞ്ഞു. 

 

Trending News