President Visit Bankey Bihari Temple: ബാങ്കെ ബിഹാരി ക്ഷേത്രത്തിൽ ദർശനം നടത്തി രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്

President Visit Bankey Bihari Temple: ഉത്തർപ്രദേശിലെ ബാങ്കെ ബിഹാരി ക്ഷേത്ര ദർശനം നടത്തി രാഷ്ട്രപതി രാം നാഥ് കോവിന്ദ്. ഭാര്യയ്ക്കൊപ്പമാണ് അദ്ദേഹം   ക്ഷേത്ര ദർശനം നടത്തിയത് . ക്ഷേത്രത്തിലെത്തിയ രാഷ്ട്രപതിയെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഗവർണർ ആനന്ദി ബെൻ പട്ടേലും ചേർന്നാണ് സ്വീകരിച്ചത്.  

Written by - Zee Malayalam News Desk | Last Updated : Jun 28, 2022, 10:03 AM IST
  • ഉത്തർപ്രദേശിലെ ബാങ്കെ ബിഹാരി ക്ഷേത്ര ദർശനം നടത്തി രാഷ്ട്രപതി രാം നാഥ് കോവിന്ദ്
  • ഭാര്യയ്ക്കൊപ്പമാണ് അദ്ദേഹം ക്ഷേത്ര ദർശനം നടത്തിയത്
President Visit Bankey Bihari Temple: ബാങ്കെ ബിഹാരി ക്ഷേത്രത്തിൽ ദർശനം നടത്തി രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്

ലഖ്‌നൗ: President Visit Bankey Bihari Temple: ഉത്തർപ്രദേശിലെ ബാങ്കെ ബിഹാരി ക്ഷേത്ര ദർശനം നടത്തി രാഷ്ട്രപതി രാം നാഥ് കോവിന്ദ്. ഭാര്യയ്ക്കൊപ്പമാണ് അദ്ദേഹം   ക്ഷേത്ര ദർശനം നടത്തിയത് . ക്ഷേത്രത്തിലെത്തിയ രാഷ്ട്രപതിയെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഗവർണർ ആനന്ദി ബെൻ പട്ടേലും ചേർന്നാണ് സ്വീകരിച്ചത്. ക്ഷേത്രത്തിൽ പ്രത്യേക ചടങ്ങുകളും പൂജകളും അദ്ദേഹം നടത്തി. ചടങ്ങിനെ തുടർന്ന് വിധവകൾ രാഷ്ട്രപതിയുടെ നെറ്റിയിൽ തിലകം ചാർത്തുകയും അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യം നേരുകയും ചെയ്തു.

Also Read: മുംബൈയിൽ നാലുനില കെട്ടിടം തകർന്നു വീണു; 1 മരണം, 8 പേരെ രക്ഷപ്പെടുത്തി

ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് തനിക്കും ഭാര്യയ്ക്കും നൽകുന്ന അതേ മര്യാദയാണ് തന്നോടൊപ്പം വന്ന വിധവകൾക്ക് ക്ഷേത്ര ഭരണാധികാരികളിൽ നിന്ന് ലഭിക്കുന്നതെന്ന് രാഷ്ട്രപതി നേരത്തെ ഉറപ്പാക്കിയിരുന്നു. ചടങ്ങിനെ തുടർന്ന് വൃന്ദാവനത്തിലെ നിരാലംബരായ വിധവകൾക്കൊപ്പം പൂജ നടത്താനായതിൽ തനിക്ക് സന്തോഷമുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. 

ശേഷം ക്ഷേത്ര ആചാര്യ അവധേഷ് ബാദലുമായും അദ്ദേഹം ചർച്ച നടത്തിയിരുന്നു. രാഷ്‌ട്രപതി രാം നാഥ് കോവിന്ദിന്റെ സന്ദർശനത്തോട് അനുബന്ധിച്ച് വൃന്ദാവനം മുഴുവൻ മനോഹരമായി അലങ്കരിച്ചിരുന്നു. വൃന്ദാവനിലെ ബാങ്കെ ബിഹാരി ക്ഷേത്രം ലോകമെമ്പാടുമുള്ള കൃഷ്ണ ഭക്തരുടെ തീർത്ഥാടന കേന്ദ്രമാണ്. 1860ലാണ് ക്ഷേത്രം പണി കഴിപ്പിച്ചത്. 

Also Read: മീനിനെ റാഞ്ചുന്ന പക്ഷിയെ നിങ്ങൾ കണ്ടിട്ടുണ്ടാകും.. എന്നാൽ പക്ഷിയെ റാഞ്ചുന്ന മീനിനേയോ? വീഡിയോ വൈറൽ 

രാജസ്ഥാനി വാസ്തുവിദ്യാ ശൈലിയിലാണ് ബാങ്കെ ബിഹാരി ക്ഷേത്രം കൃഷ്ണ ഭക്തനായിരുന്ന സ്വാമി ഹരിദാസ് നിർമ്മിച്ചത്.  ശേഷം 1921-ൽ സ്വാമി ഹരിദാസിന്റെ ശിഷ്യന്മാർ ക്ഷേത്രം പുതുക്കിപ്പണിഞ്ഞിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News