Vande Bharat Train in Kashmir: കശ്മീര്‍ താഴ്‌വരയിൽ ആദ്യ ഇലക്ട്രിക് ട്രെയിൻ ഓടും!! പ്രധാനമന്ത്രി മോദി പച്ചക്കൊടി കാട്ടും

Vande Bharat Train in Kashmir: ഫെബ്രുവരി 20 ന് കശ്മീര്‍ താഴ്‌വര ചരിത്രം സൃഷ്ടിക്കാൻ പോകുന്നു. കശ്മീര്‍ താഴ്‌വരയ്ക്ക് ആദ്യ ഇലക്ട്രിക് ട്രെയിന്‍ ലഭിക്കുകയാണ്. കശ്മീരിലെ ആദ്യ ഇലക്ട്രിക് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 20 ന് ഫ്ലാഗ് ഓഫ് ചെയ്യും. 

Written by - Zee Malayalam News Desk | Last Updated : Feb 17, 2024, 02:24 PM IST
  • ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ശ്രീനഗറിൽ നിന്ന് ജമ്മുവിലേക്കുള്ള ട്രെയിൻ സർവീസ് ആരംഭിക്കുമെന്ന് റെയിൽവേ അധികൃതർ പ്രതീക്ഷ പ്രകടിപ്പിച്ചു.
Vande Bharat Train in Kashmir: കശ്മീര്‍ താഴ്‌വരയിൽ ആദ്യ ഇലക്ട്രിക് ട്രെയിൻ ഓടും!! പ്രധാനമന്ത്രി മോദി പച്ചക്കൊടി കാട്ടും

Vande Bharat Train in Kashmir: ട്രെയിന്‍ യാത്ര ഇഷ്ടപ്പെടുന്നവര്‍ക്ക് മറ്റൊരു സന്തോഷവാർത്ത നൽകാനൊരുങ്ങി ഇന്ത്യന്‍ റെയിൽവേ. ഇനി കശ്മീര്‍ താഴ്വരയിലും ട്രെയിനില്‍ യാത്ര ചെയ്യാം...!! 

ഫെബ്രുവരി 20 ന് കശ്മീര്‍ താഴ്‌വര ചരിത്രം സൃഷ്ടിക്കാൻ പോകുന്നു. കശ്മീര്‍ താഴ്‌വരയ്ക്ക് ആദ്യ ഇലക്ട്രിക് ട്രെയിന്‍ ലഭിക്കുകയാണ്. കശ്മീരിലെ ആദ്യ ഇലക്ട്രിക് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 20 ന് ഫ്ലാഗ് ഓഫ് ചെയ്യും. 

Also Read: Paytm Partners With Axis Bank: പേടിഎം ചെയ്തോളൂ...!! ബാങ്കിംഗ് സേവനങ്ങള്‍ക്കായി ആക്‌സിസ് ബാങ്കുമായി കൈകോര്‍ത്ത് പേടിഎം   

2019-ൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി മോദി ഈ പ്രദേശത്ത്  ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കുന്നത്. ചടങ്ങില്‍ 2,000 പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. ഇത്രയധികം പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ഒറ്റയടിക്ക് നടത്തുന്ന ഏറ്റവും വലിയ പരിപാടികൂടിയാണ് ഇത്. ഈ പദ്ധതിയുടെ കീഴില്‍  500 ലധികം റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കും.  റെയിൽവേ മേൽപ്പാലം, അണ്ടർ ബ്രിഡ്ജ് എന്നിവയും നിർമിക്കും. ഇതുകൂടാതെ, താഴ്‌വരയിലെ ബനിഹാലിൽ നിന്ന് സംഗൽദനിലേക്ക് 48 കിലോമീറ്റർ നീളമുള്ള റെയിൽ പാതയും ആരംഭിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിന്‍റെ  പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതിന് മുമ്പ് ഈ പ്രധാന പദ്ധതികള്‍ കേന്ദ്ര സർക്കാർ പ്രഖ്യാപിക്കും.

Also Read:  Alexei Navalny Death: അലക്‌സി നവല്‍നിയുടെ മരണത്തിന് വ്‌ളാഡിമിർ പുടിന്‍ ഉത്തരവാദിയെന്ന് ജോ ബൈഡൻ 

കശ്മീര്‍ താഴ്‌വരയിൽ ശുദ്ധമായ ഇന്ധനത്തിൽ ഓടുന്ന ട്രെയിൻ ചരിത്രത്തിൽ ഇടംപിടിക്കുമെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ശ്രീനഗറിൽ നിന്ന് ജമ്മുവിലേക്കുള്ള ട്രെയിൻ സർവീസ് ആരംഭിക്കുമെന്ന് റെയിൽവേ അധികൃതർ പ്രതീക്ഷ പ്രകടിപ്പിച്ചു. ഇതോടെ താഴ്വരയെ ട്രെയിൻ മാർഗം ബന്ധിപ്പിക്കുമെന്ന സർക്കാരിന്‍റെ പഴയ വാഗ്ദാനവും പൂർത്തിയാകും. സംഗൽദാനിനും കത്രയ്ക്കും ഇടയിലുള്ള രണ്ട് തുരങ്കങ്ങൾ പൂർത്തിയാക്കാൻ സമയമെടുക്കുന്നതിനാൽ ഈ സര്‍വീസ് ആരംഭിക്കാന്‍ കാലതാമസം ഉണ്ടായേക്കാം. ഈ റെയില്‍ പാതയില്‍ വന്ദേ ഭാരത് ട്രെയിന്‍ മാസങ്ങള്‍ക്കകം ഓടിത്തുടങ്ങും. 

ദുഗ്ഗയ്ക്കും റിയാസിക്കും ഇടയിലുള്ള 18 കിലോമീറ്റർ ദൂരം പൂർത്തിയായതായി അധികൃതർ അറിയിച്ചു. എന്നാൽ ഇരുവശത്തുമുള്ള പണികൾ പൂർത്തിയാകാതെ ട്രെയിനുകൾ ഓടിത്തുടങ്ങാനാകില്ല. ഈ വർഷം ജൂലൈ-ഓഗസ്റ്റ് മാസത്തോടെ ജമ്മുവിനും കശ്മീരിനുമിടയിൽ നോൺ-സ്റ്റോപ്പ് ട്രെയിൻ സർവീസ് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി. 

നിലവിൽ 138 കിലോമീറ്റർ ദൈർഘ്യമുള്ള ബാരാമുള്ള-ബനിഹാൽ പാതയിലാണ് ഡീസൽ ട്രെയിനുകൾ ഓടുന്നത്. പുതിയ റെയിൽവേ ലൈൻ ആരംഭിച്ചതിന് ശേഷം ബാരാമുള്ളയിൽ നിന്ന് സംഗൽദനിലേക്ക് യാത്രക്കാർക്ക് ട്രെയിനിൽ യാത്ര ചെയ്യാം. ഈ റൂട്ടിൽ 19 സ്റ്റേഷനുകളാണുള്ളത്, ഈ ഭാഗത്തെ വൈദ്യുതീകരണത്തിന് 470 കോടി രൂപ ചെലവായി. ഈ ഭാഗം വൈദ്യുതീകരിക്കുന്നതോടെ ഭാവിയിൽ വന്ദേ ഭാരത് ട്രെയിനും ഓടിക്കാനാകും, റെയില്‍വേ അധികൃതര്‍ അറിയിച്ചു. 

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

 

 

Trending News