ഇതാണ് മോദി;ചൈനീസ് സമൂഹ മാധ്യമം വെയ്ബോയിലെ അംഗത്വം പ്രധാനമന്ത്രി ഉപേക്ഷിച്ചു!

ജനപ്രിയ മൊബൈല്‍ ആപ്പ് ടിക്ക് ടോക്ക് അടക്കം 59 ചൈനീസ് ആപ്പുകള്‍ക്ക് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തന്ത്രപരമായ നീക്കം വീണ്ടും.

Last Updated : Jul 2, 2020, 11:25 AM IST
ഇതാണ് മോദി;ചൈനീസ് സമൂഹ മാധ്യമം വെയ്ബോയിലെ അംഗത്വം പ്രധാനമന്ത്രി ഉപേക്ഷിച്ചു!

ന്യൂഡല്‍ഹി:ജനപ്രിയ മൊബൈല്‍ ആപ്പ് ടിക്ക് ടോക്ക് അടക്കം 59 ചൈനീസ് ആപ്പുകള്‍ക്ക് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തന്ത്രപരമായ നീക്കം വീണ്ടും.

ചൈനീസ് സമൂഹ മാധ്യമം വെയ്ബോയിലെ അംഗത്വം പ്രധാനമന്ത്രി നരേന്ദ്രമോദി ഉപേക്ഷിച്ചു.

വെയ്ബോ അക്കൗണ്ടിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രൊഫൈല്‍ ചിത്രം,115 പോസ്റ്റുകള്‍,അതിന്‍റെ കമന്‍റുകള്‍ എന്നിവയെല്ലാം നീക്കം ചെയ്തു.

വെയ്ബോയിലെ അക്കൗണ്ട്‌ മറ്റ് സമൂഹ മാധ്യമങ്ങളിലെ പോലെ ഒറ്റയടിക്ക് നീക്കം ചെയ്യുക സാധ്യമല്ല,ഒറ്റയടിക്ക് അക്കൗണ്ട്‌ നീക്കം ചെയ്യുക എന്നത് 
പ്രയാസമേറിയ കാര്യം ആയത് കൊണ്ട് തന്നെയാണ് പോസ്റ്റുകള്‍ ഓരോന്നായി പ്രധാനമന്ത്രിയുടെ അക്കൌണ്ടില്‍ നിന്ന് നീക്കം ചെയ്തത്.

അക്കൗണ്ടിലെ 113 പോസ്റ്റുകള്‍ ആദ്യം നീക്കം ചെയ്തു.ആദ്യം മാറ്റാന്‍ സാധിക്കാതിരുന്ന ചൈനീസ് പ്രസിഡന്റ് ഷീ ജിംഗ് പിങ്ങിനോപ്പമുള്ള 
രണ്ട് ചിത്രങ്ങള്‍ പിന്നീട് ഒഴിവാക്കുകയും ചെയ്തു.

2015 മെയില്‍ ചൈനീസ് സന്ദര്‍ശനത്തിന് മുന്നോടിയായാണ് പ്രധാനമന്ത്രി വെയ്ബോയില്‍ അക്കൗണ്ട്‌ തുടങ്ങിയത്.

Also Read:ഇന്ത്യ-ചൈന സംഘര്‍ഷം;59 ആപ്പുകളുടെ നിരോധനം;മോദി കുത്തിയത് ചൈനയുടെ ചങ്കില്‍!

2.44 ലക്ഷം ഫോളോവെഴ്സാണ് വെയ്ബോയില്‍ ഉള്ളത്, ട്വിറ്ററിന് പകരമായുള്ള ചൈനയിലെ പ്രമുഖ മൈക്രോ ബ്ലോഗ്‌ സൈറ്റായ വെയ്ബോയില്‍ 
അക്കൗണ്ട്‌ തുടങ്ങുന്ന ആദ്യത്തെ പ്രമുഖ ഇന്ത്യന്‍ നേതാവായിരുന്നു അന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

ഇപ്പോള്‍ ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ 59 ചൈനീസ് ആപ്പുകള്‍ക്ക് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ 
ചൈനയോട് വിട്ട് വീഴ്ച്ചയില്ല എന്ന് വ്യക്തമാക്കി കൊണ്ട് പ്രധാനമന്ത്രി തന്‍റെ വെയ്ബോയിലെ അംഗത്വം ഉപേക്ഷിച്ചിരിക്കുകയാണ്.

Trending News