പി എന്‍ ബി തട്ടിപ്പ്: ഗീതാഞ്ജലി ഗ്രൂപ്പ് വൈസ് പ്രസിഡന്റ് അറസ്റ്റില്‍

പിഎന്‍ബി ബാങ്ക് തട്ടിപ്പ് കേസില്‍ ഗീതാഞ്ജലി ഗ്രൂപ്പ് വൈസ് പ്രസിഡന്റ് വിപുല്‍ ചിതാലിയയെ അറസ്റ്റ് ചെയ്തു‍. മാര്‍ച്ച്‌ 17 വരെ ചിതാലിയ സിബിഐ കസ്റ്റഡിയില്‍ തുടരും. തട്ടിപ്പിന്‍റെ മുഖ്യ സൂത്രധാരന്‍ ഇയാള്‍ ആണെന്നാണ്‌ സിബിഐ പറയുന്നത്.

Last Updated : Mar 6, 2018, 06:41 PM IST
പി എന്‍ ബി തട്ടിപ്പ്: ഗീതാഞ്ജലി ഗ്രൂപ്പ് വൈസ് പ്രസിഡന്റ് അറസ്റ്റില്‍

ന്യൂഡല്‍ഹി: പിഎന്‍ബി ബാങ്ക് തട്ടിപ്പ് കേസില്‍ ഗീതാഞ്ജലി ഗ്രൂപ്പ് വൈസ് പ്രസിഡന്റ് വിപുല്‍ ചിതാലിയയെ അറസ്റ്റ് ചെയ്തു‍. മാര്‍ച്ച്‌ 17 വരെ ചിതാലിയ സിബിഐ കസ്റ്റഡിയില്‍ തുടരും. തട്ടിപ്പിന്‍റെ മുഖ്യ സൂത്രധാരന്‍ ഇയാള്‍ ആണെന്നാണ്‌ സിബിഐ പറയുന്നത്.

ഇന്ന് രാവിലെ മുംബൈ വിമാനത്താവളത്തില്‍ ഇയാളെ സിബിഐ ചോദ്യം ചെയ്തിരുന്നു.  ഐസിഐസിഐ ബാങ്കിന്‍റെ നേതൃത്വത്തിലുള്ള 31 ബാങ്കുകളുടെ കണ്‍സോര്‍ഷ്യം മെഹുല്‍ ചോക്‌സിയുടെ ഗീതാഞ്ജലി ഗ്രൂപ്പിന് പ്രവര്‍ത്തന മൂലധനത്തിനായി 3,280 കോടി രൂപ വായ്പ അനുവദിച്ചിരുന്നു. ഐസിഐസിഐ മാത്രം 405 കോടി രൂപയാണ് വായ്പ നല്‍കിയിരുന്നത്. 

അതേസമയം, ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന ആഭരണ വ്യാപാരി നീരവ് മോദിയുടെ അനധികൃത ഇടപാടുകളെക്കുറിച്ച് 2015ല്‍ത്തന്നെ അന്വേഷണ ഏജന്‍സികള്‍ വിവരം നല്‍കിയിരുന്നെന്ന് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് ഇന്ത്യയിലെ എല്ലാ സാമ്പത്തിക വിഭാഗങ്ങള്‍ക്കും സാമ്പത്തിക രഹസ്യാന്വേഷണ വിഭാഗം (എഫ്.ഐ.യു) റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെന്ന് ഡി.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു. 

Trending News