പിഎന്‍ബി തട്ടിപ്പ്: അന്വഷണം പുരോഗമിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍

പിഎന്‍ബി തട്ടിപ്പ് കേസില്‍ അന്വഷണം പുരോഗമിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. അന്വേഷണം ഊര്‍ജിതമായി നടക്കുന്നുണ്ടെന്നും ഇതുവരെ കേസുമായി ബന്ധപ്പെട്ട് നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കൂടാതെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കേണ്ട സാഹചര്യം ഇല്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

Last Updated : Mar 16, 2018, 04:50 PM IST
പിഎന്‍ബി തട്ടിപ്പ്: അന്വഷണം പുരോഗമിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: പിഎന്‍ബി തട്ടിപ്പ് കേസില്‍ അന്വഷണം പുരോഗമിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. അന്വേഷണം ഊര്‍ജിതമായി നടക്കുന്നുണ്ടെന്നും ഇതുവരെ കേസുമായി ബന്ധപ്പെട്ട് നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കൂടാതെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കേണ്ട സാഹചര്യം ഇല്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

അന്വേഷണം ശരിയായ ദിശയിലാണെന്നും കോടതി കേസില്‍ ഇടപെട്ടാല്‍ സമാന്തര അന്വഷണത്തിന് അത് വഴിയൊരുക്കും എന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കൂടാതെ അന്വേഷണ സംഘത്തിന്‍റെ വീഴ്ച ചൂണ്ടിക്കാട്ടാന്‍ പരാതിക്കാരന് സാധിക്കുന്നില്ലെങ്കില്‍ ഇത്തരത്തിലുള്ള പൊതുതാത്പര്യ ഹര്‍ജികള്‍ പരിഗണിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

മുദ്രവച്ച കവറില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തത് എന്താണെന്ന ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ചോദ്യത്തിന് കേസുമായി ബന്ധപ്പെട്ട് നിലവില്‍ ന്യായീകരണങ്ങളൊന്നും നല്‍കാനില്ലെന്നും അന്വേഷണത്തില്‍ ഏതെങ്കിലും തരത്തിലുള്ള വീഴ്ചകളുണ്ടാകുന്നതുവരെ കോടതിക്കു വിഷയത്തില്‍ ഇടപെടാനാകില്ലെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ വ്യക്തമാക്കി.

അതേസമയം, വജ്രവ്യാപാരി നീരവ് മോദിയും ബിസിനസ് പങ്കാളി മെഹുല്‍ ചോക്‌സിയും ഉള്‍പ്പെട്ട ബാങ്ക് തട്ടിപ്പ് 20,000 കോടി കവിഞ്ഞേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. 

 

Trending News