viral video: ഗംഗയില്‍ ഒഴുക്കില്‍പ്പെട്ട യുവാവിനെ രക്ഷിച്ച് പൊലീസുകാരന്‍!

മുങ്ങിപ്പൊങ്ങുന്ന വിശാലിനെ കണ്ടതോടെ ഒന്നും ചിന്തിക്കാതെ ലൈഫ് ജാക്കറ്റും ധരിച്ച് വെള്ളത്തിലോട്ട് എടുത്തുചാടി വിശാലിനെ രക്ഷിക്കുകയായിരുന്നു സണ്ണി. 

Last Updated : Jul 23, 2019, 03:57 PM IST
viral video: ഗംഗയില്‍ ഒഴുക്കില്‍പ്പെട്ട യുവാവിനെ രക്ഷിച്ച് പൊലീസുകാരന്‍!

ഹരിദ്വാര്‍: ഗംഗയിലെ കുത്തൊഴിക്കില്‍ ഒഴുകി പോകുകയായിരുന്ന യുവാവിനെ രക്ഷിച്ച് പൊലീസുകാരന്‍.  ഹരിദ്വാറിലെ കംഗ്രാ ഘാട്ടില്‍ കുളിക്കാനിറങ്ങിയ വിശാല്‍ എന്ന യുവാവിനെ സണ്ണി എന്ന പൊലീസുകാരന്‍ ആണ് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ട് വന്നത്.

കുളിക്കാനിറങ്ങിയ വിശാലിന്‍റെ കാല്‍വഴുതിയതാണ് ആ കുത്തൊഴിക്കിലേക്ക് വീഴാന്‍ കാരണമായത്. ഉത്തരാഖണ്ഡ് പോലീസിലാണ് സണ്ണി. സണ്ണി വിശാലിനെ രക്ഷിക്കുന്ന വീഡിയോ ഉത്തരാഖണ്ഡ് പൊലീസ് ട്വിറ്ററില്‍ പങ്കുവെക്കുകയും ഇതിനോടകം വീഡിയോ വൈറലാവുകയും ചെയ്തിട്ടുണ്ട്. 

വീഡിയോ കാണാം:

 

 

ശക്തമായ അടിയൊഴുക്ക് ഉണ്ടായിട്ടും അതൊന്നും വകവയ്ക്കാതെ യുവാവിന്‍റെ ജീവന്‍ രക്ഷപ്പെടുത്തിയ പൊലീസുകാനെ അഭിനന്ദിച്ച് നിരവധിപേരാണ് രംഗത്ത് വന്നിരിക്കുന്നത്. വെള്ളത്തില്‍ മുങ്ങിപ്പൊങ്ങുന്ന വിശാലിനെ കണ്ടതോടെ ഒന്നും ചിന്തിക്കാതെ ലൈഫ് ജാക്കറ്റും ധരിച്ച് വെള്ളത്തിലോട്ട് എടുത്തുചാടി വിശാലിനെ രക്ഷിക്കുകയായിരുന്നു സണ്ണി.

കനത്ത മഴയില്‍ ഗംഗയിലെ ജലിനരപ്പ് ഉയര്‍ന്നിരുന്നു. കണ്‍വാര്‍ തീര്‍ത്ഥാടനം നടക്കുന്നതിനാല്‍ ഗംഗാ നദിക്കരിയില്‍ കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 

മുന്നറിയിപ്പ് നല്‍കിക്കൊണ്ടുള്ള ബോര്‍ഡുകള്‍ തീര്‍ത്ഥാടകര്‍ അവഗണിക്കുന്നതാണ് അപകടത്തിന് കാരണമാകുന്നതെന്ന് പൊലീസ് പറഞ്ഞു.

Trending News