പിബി യോഗം അവസാനിച്ചു; വോട്ടെടുപ്പ് ആവശ്യപ്പെട്ട് വി. എസ്

മതേതര ജനാധിപത്യ പാര്‍ട്ടികളുമായി യോജിക്കണമെന്നാണ് ഭേദഗതിയിലെ ഉള്ളടക്കം.

Last Updated : Apr 20, 2018, 06:04 PM IST
പിബി യോഗം അവസാനിച്ചു; വോട്ടെടുപ്പ് ആവശ്യപ്പെട്ട് വി. എസ്

ഹൈദരാബാദ്: സിപിഎമ്മിന്‍റെ 22ാം പാർട്ടി കോൺഗ്രസിന്‍റെ ഭാഗമായി അവതരിപ്പിച്ച കരട് പ്രമേയത്തിലെ ഭേദഗതികള്‍ അംഗീകരിച്ചില്ലെങ്കില്‍ വോട്ടെടുപ്പ് ആവശ്യപ്പെടുമെന്ന് സൂചിപ്പിച്ച് മുതിര്‍ന്ന നേതാവ് വി. എസ് അച്യുതാനന്ദന്‍. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ പിന്തുണച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

മതേതര ജനാധിപത്യ പാര്‍ട്ടികളുമായി യോജിക്കണമെന്നാണ് ഭേദഗതിയിലെ ഉള്ളടക്കം. ബിജെപിയെ പരാജയപ്പെടുത്താന്‍ ഇത് ആവശ്യമാണെന്ന് സൂചിപ്പിച്ച അദ്ദേഹം, ബിജെപിയെ ഫാസിസ്റ്റ് പാര്‍ട്ടിയായി കണക്കാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

Trending News