ലോക്ക്ഡൌണിലെ കൂട്ടപാലായനം;പിഴച്ചത് കെജരിവാളിന്;അലയൊലികള്‍ കേരളത്തിലും;നിലപാട് കടുപ്പിച്ച് കേന്ദ്രം!

കൊറോണ വ്യാപനം പ്രതിരോധിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച 21 ദിവസത്തെ 

Last Updated : Mar 29, 2020, 03:18 PM IST
ലോക്ക്ഡൌണിലെ കൂട്ടപാലായനം;പിഴച്ചത് കെജരിവാളിന്;അലയൊലികള്‍ കേരളത്തിലും;നിലപാട് കടുപ്പിച്ച് കേന്ദ്രം!

ന്യൂഡെല്‍ഹി:കൊറോണ വ്യാപനം പ്രതിരോധിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച 21 ദിവസത്തെ 
ലോക്ക്ഡൌണ്‍ രാജ്യത്ത് തുടരുന്നതിനിടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദിവസക്കൂലിക്കാരായ തൊഴിലാളികള്‍ തങ്ങളുടെ 
നാടുകളിലേക്ക് പാലയാനം ചെയ്യാന്‍ തുടങ്ങി,ഡല്‍ഹി,മധ്യപ്രദേശ്‌,രാജസ്ഥാന്‍,ബീഹാര്‍,ഉത്തര്‍പ്രദേശ്,ഗുജറാത്ത്,മഹാരാഷ്ട്ര 
തുടങ്ങിയിവിടങ്ങളിലോക്കെ സ്ഥിതിരൂക്ഷമാണ്.

ഡല്‍ഹിയില്‍ തൊഴിലാളികളുടെ കൂട്ടപാലായനം തുടങ്ങിയപ്പോള്‍ തന്നെ 
സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യുന്നതിന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് കഴിഞ്ഞില്ല എന്ന വിമര്‍ശനം ആണ് ഉയരുന്നത്.
ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഡല്‍ഹിയിലുള്ള തൊഴിലാളികള്‍ക്കായി യാതൊരു സഹായ പദ്ധതികളും പ്രഖ്യാപിക്കുന്നതിന്
ഡല്‍ഹി സര്‍ക്കാരിന് കഴിഞ്ഞില്ല,ആരും ഭയപെടെണ്ട കാര്യമില്ല,എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പ് വരുത്തും,ഡല്‍ഹി സര്‍ക്കാര്‍ ഭക്ഷണ 
വിതരണം നടത്തും എന്നൊക്കെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഡല്‍ഹിയില്‍ നിന്നും 
തൊഴിലാളികള്‍ പലായനം തുടങ്ങിയിരുന്നു.ഡല്‍ഹിയില്‍ അഭ്യൂഹങ്ങള്‍ പ്രച്ചരിച്ചപ്പോള്‍ അതിനെ പ്രതോരോധിക്കുന്നതിനോ സര്‍ക്കാരിന് 
കഴിഞ്ഞില്ല,ഉത്തര്‍ പ്രദേശ്‌,മധ്യപ്രദേശ്‌,ബീഹാര്‍,രാജസ്ഥാന്‍ സര്‍ക്കാരുകളുടെയും കേന്ദ്രസര്‍ക്കാരിന്‍റെയും മേല്‍ കുറ്റം ചുമത്തി 
രക്ഷപെടുക എന്ന സമീപനം ഡല്‍ഹി സ്വീകരിക്കുകയാണോ എന്ന് സംശയിക്കെണ്ടിയിരിക്കുന്നു.

ഡല്‍ഹിയില്‍ കൂട്ടപാലായനം ആരംഭിച്ചതിന്
പിന്നാലെ അതുവരെ പ്രശ്നങ്ങള്‍ ഇല്ലാതിരുന്ന കേരളത്തിലും ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ തങ്ങളുടെ നാട്ടിലേക്ക് മടങ്ങുന്നതിനായി 
റോഡിലിറങ്ങി.ഇതര സംസ്ഥാന തൊഴിലാളികളെ അതിഥി തൊഴിലാളികള്‍ എന്ന് വിശേഷിപ്പിച്ച് അവര്‍ക്കായി കമ്മ്യൂണിറ്റി കിച്ചന്‍ പോലും തുടങ്ങി 
രംഗത്ത് വന്ന കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയനെ കേരളത്തിലെ സംഭവങ്ങള്‍ ഞെട്ടിച്ചിരിക്കുകയാണ്.ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രചരിക്കുന്ന 
അഭ്യുഹങ്ങള്‍ ഇവരുടെ നാട്ടിലേക്ക് മടങ്ങി പോക്ക് എന്ന ആവശ്യത്തിന് കാരണമായിരിക്കാം.കേരളം ഇതര സംസ്ഥാന തൊഴിലാളികളെ സഹായിക്കുന്നതില്‍ 
മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തിയത്.എന്നാല്‍ ആയിരത്തോളം തൊഴിലാളികള്‍ കൂട്ടത്തോടെ തെരുവില്‍ ഇറങ്ങിയത് സംസ്ഥാന സര്‍ക്കാരിനെയും പ്രതിസന്ധിയില്‍ 
ആക്കിയിരിക്കുകയാണ്.മഹാരാഷ്ട്രയില്‍ കൊറോണ വ്യാപനം തടയുന്നതിനായി കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയപ്പോള്‍ മുതല്‍ അയല്‍ 
സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ പാലായനം ചെയുന്നതിന് തുടങ്ങിയിരുന്നു.ഈ സാഹചര്യം കണക്കിലെടുക്കുന്നതിനോ ലോക്ക്ഡൌണ്‍ 
പ്രഖ്യാപിച്ചപ്പോള്‍ ഇത്തരം തൊഴിലാളികളെ സംരക്ഷിക്കുന്നതിന് നടപടി എടുത്തില്ല എന്ന വിമര്‍ശനം കേന്ദ്രസര്‍ക്കാരിനെതിരെയും ഉയര്‍ന്നിട്ടുണ്ട്.
സ്ഥിതിഗതികള്‍ ഗുരുതരമാകുന്ന പശ്ചാത്തലത്തില്‍ കേന്ദ്രആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് പ്രശ്നപരിഹാരത്തിനായി നടപടി സ്വീകരിക്കണം എന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Also Read;പിണറായി വിളിച്ചു 'അതിഥി തൊഴിലാളികള്‍';ഡല്‍ഹിയില്‍ അവര്‍ പാലായനത്തില്‍;സംരക്ഷിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം!
തൊഴിലാളികള്‍ക്ക് താമസവും ഭക്ഷണവും ഉറപ്പ് വരുത്തണമെന്നും ഇതിനായി ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള തുക ഉപയോഗിക്കാമെന്നും ആഭ്യന്തര മന്ത്രാലയം 
സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.ലോക്ക്ഡൌണ്‍ പൂര്‍ണ്ണമായും നടപ്പിലാക്കണമെന്നും അതിര്‍ത്തികള്‍ അടയ്ക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കൂട്ടമായി സംസ്ഥാന അതിര്‍ത്തികളില്‍ എത്തുന്ന തൊഴിലാളികളെ 14 ദിവസത്തെ കോറന്റൈനില്‍ പാര്‍പ്പിക്കണം എന്ന കര്‍ശന നിര്‍ദേശവും കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.

Trending News