'പോപ്പുലർ ഫ്രണ്ടിനെതിരെ വീണ്ടും ഇഡി; ഹത്രസിൽ വർഗീയ കലാപത്തിന് ശ്രമിച്ചു, സിദ്ദിഖ് കാപ്പനടക്കമുള്ളവർ നിയോഗിക്കപ്പെട്ടു

ഡൽഹി കലാപത്തിന് പിന്നിലും പോപ്പുലർ ഫ്രണ്ടിൻ്റെ ഇടപെടലുണ്ടായെന്നും ഇഡി പറയുന്നു. 

Written by - Zee Malayalam News Desk | Last Updated : Sep 25, 2022, 07:30 AM IST
  • പോപ്പുലർ ഫ്രണ്ട് ഹത്രാസിൽ വർഗീയ കലാപത്തിന് ശ്രമം നടത്തിയിരുന്നു.
  • മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പനടക്കം നാല് പേരാണ് ഇതിനായി നിയോഗിക്കപ്പെട്ടത്.
  • ഇവർക്ക് ഇതിനായി 1.36 കോടി രൂപയുടെ വിദേശ സഹായം ലഭിച്ചെന്നും ഇഡിയുടെ പുതിയ റിപ്പോർട്ട് .
'പോപ്പുലർ ഫ്രണ്ടിനെതിരെ വീണ്ടും ഇഡി; ഹത്രസിൽ വർഗീയ കലാപത്തിന് ശ്രമിച്ചു, സിദ്ദിഖ് കാപ്പനടക്കമുള്ളവർ നിയോഗിക്കപ്പെട്ടു

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി ഇഡി. പോപ്പുലർ ഫ്രണ്ട് ഹത്രാസിൽ വർഗീയ കലാപത്തിന് ശ്രമം നടത്തിയിരുന്നു. മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പനടക്കം നാല് പേരാണ് ഇതിനായി നിയോഗിക്കപ്പെട്ടത്.ഇവർക്ക് ഇതിനായി 1.36 കോടി രൂപയുടെ വിദേശ സഹായം ലഭിച്ചെന്നും ഇഡിയുടെ പുതിയ റിപ്പോർട്ട് . ഡൽഹി കലാപത്തിന് പിന്നിലും പോപ്പുലർ ഫ്രണ്ടിൻ്റെ ഇടപെടലുണ്ടായെന്നും ഇഡി പറയുന്നു. ലഖ്നൗ കോടതിയിൽ കൊടുത്ത റിപ്പോർട്ടിലാണ് ഇഡി ഇക്കാര്യം വെളിപ്പെടുത്തിയത്. വിശാലമായ അന്വേഷണത്തിലേക്ക് നീങ്ങേണ്ടതുണ്ടെന്നും ഇഡി റിപ്പോ‍ർട്ടിൽ പറയുന്നു

അതേസമയം അറസ്റ്റ് ചെയ്ത പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ നാളെ ഡൽഹി എന്‍ഐഎ കോടതിയില്‍ ഹാജരാക്കും. ചോദ്യം ചെയ്യലില്‍ നിന്ന് ഇതുവരെ ലഭിച്ച തെളിവുകള്‍ അന്വേഷണ ഏജന്‍സി കോടതിയെ അറിയിച്ചേക്കും. അറസ്റ്റിലായവരെ എൻഐഎ ആസ്ഥാനത്ത് ചോദ്യം ചെയ്യുന്നത്ന്‍ ഐഎ ആസ്ഥാനത്ത് തുടരുകയാണ്. പ്രധാനമന്ത്രിയെ വധിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ശ്രമിച്ചുവെന്ന ഗുരുതര ആരോപണം ഇഡി ഉന്നയിച്ചിരുന്നു. കേരളത്തില്‍ നിന്ന് അറസ്റ്റിലായ ഷഫീക്ക് പായേത്തിന്‍റെ റിമാൻഡ് റിപ്പോര്‍ട്ടില്‍ യുപിയിലെ നേതാക്കളെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നെന്നും ഇഡി വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ചോദ്യം ചെയ്യാനടക്കം കൂടുതല്‍ സമയം എന്‍ഐഎ ആവശ്യപ്പെടാനാണ് സാധ്യത.

എകെജി സെന്റർ ആക്രമണം: യൂത്ത് കോൺ​ഗ്രസ് ജില്ല സെക്രട്ടറിയെ ചോദ്യം ചെയ്യും

തിരുവനന്തപുരം: എ.കെ.ജി.സെന്റർ ആക്രമണക്കേസിൽ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. ജിതിനുമായുളള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് സുഹൈലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാനൊരുങ്ങുന്നത്. ജിതിനുമായി ഇന്നലെ തെളിവെടുപ്പ് നടത്തിയിരുന്നു. തെളിവെടുപ്പിലും ചോദ്യം ചെയ്യലിലും നിർണായക തെളിവുകള്‍ ലഭിച്ചതായി ക്രൈം ബ്രാഞ്ച് വൃത്തങ്ങള്‍ വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ സുഹൈൽ ഉള്‍പ്പെടെയുള്ളവർക്ക് നോട്ടീസ് നൽകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. 

Also Read: Kerala State Film Awards: സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങൾ വിതരണം ചെയ്തു; മികച്ച നടൻ - ജോജു, ബിജു മേനോൻ, നടി രേവതി

 

സംഭവം നടന്ന സമയത്ത് ജിതിൻ ധരിച്ചിരുന്ന ഷൂസ് ക്രൈം ബ്രാഞ്ചിന് ലഭിച്ചുവെന്നാണ് വിവരം. മുഖ്യമന്ത്രിയെ വിമാനത്തിനുള്ളിൽ വധിക്കാൻ ശ്രമിച്ച കേസിലും സുഹൈൽ ഷാജഹാനെ ചോദ്യം ചെയ്യാൻ പൊലീസ് നോട്ടീസ് നൽകിയിരുന്നു. രണ്ടു പ്രാവശ്യം നോട്ടീസ് നൽകിയെങ്കിലും സുഹൈൽ ഹാജരായിരുന്നില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News