PM Housing Scheme : പ്രധാൻ മന്ത്രി ആവാസ് യോജനയിൽ 3.61 ലക്ഷം വീടുകൾ നിർമ്മിക്കാൻ കേന്ദ്ര സർക്കാരിന്റെ അംഗീകാരം

കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം നൽകുന്ന വിവരം അനുസരിച്ച് യോഗത്തിൽ 13 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും  പ്രതിനിധികൾ പങ്കെടുത്തിരുന്നു.

Written by - Zee Malayalam News Desk | Last Updated : Jun 9, 2021, 04:51 PM IST
  • സെൻട്രൽ സാൻക്ഷനിങ് ആന്റ് മോണിറ്ററിങ് കമ്മിറ്റിയുടെ യോഗത്തിലാണ് തീരുമാനം എടുത്തത്.
  • പ്രധാൻ മന്ത്രി ആവാസ് യോജനയ്ക്ക് വേണ്ടി ചൊവ്വാഴ്ച ഡൽഹിയിലാണ് യോഗം ചേർന്നത്.
  • കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം നൽകുന്ന വിവരം അനുസരിച്ച് യോഗത്തിൽ 13 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും പ്രതിനിധികൾ പങ്കെടുത്തിരുന്നു.
  • ഇത് കൂടാതെ കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം സെക്രട്ടറി PMAY-U Awards 2021 - 100 Days Challenge ഉം ആരംഭിച്ചിട്ടുണ്ട്.
PM Housing Scheme : പ്രധാൻ മന്ത്രി ആവാസ് യോജനയിൽ  3.61 ലക്ഷം വീടുകൾ നിർമ്മിക്കാൻ കേന്ദ്ര സർക്കാരിന്റെ അംഗീകാരം

New Delhi:  പ്രധാൻ മന്ത്രി ആവാസ് യോജന (PMAY-U) പ്രകാരം  3.61 ലക്ഷം വീടുകൾ നിർമ്മിക്കാനുള്ള 708 പ്രസ്താവനകൾക്ക്  കേന്ദ്ര സർക്കാർ (Central Government) അംഗീകാരം നൽകി. സെൻട്രൽ സാൻക്ഷനിങ് ആന്റ് മോണിറ്ററിങ് കമ്മിറ്റിയുടെ യോഗത്തിലാണ് തീരുമാനം എടുത്തത്.  പ്രധാൻ മന്ത്രി ആവാസ് യോജനയ്ക്ക് വേണ്ടി ചൊവ്വാഴ്ച ഡൽഹിയിലാണ് യോഗം ചേർന്നത്. 

കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം നൽകുന്ന വിവരം അനുസരിച്ച് യോഗത്തിൽ 13 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും (Union Territories) പ്രതിനിധികൾ പങ്കെടുത്തിരുന്നു. ഇത് കൂടാതെ കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം സെക്രട്ടറി PMAY-U Awards 2021 - 100 Days Challenge ഉം ആരംഭിച്ചിട്ടുണ്ട്.

ALSO READ: ഒരു രാജ്യം ഒരേ വില: വൈദ്യുതി നിരക്ക് ഏകീകരിക്കാനൊരുങ്ങി കേന്ദ്രം

സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും നടത്തുന്ന വീട് നിർമ്മാണത്തിൽ മികച്ച പ്രവർത്തനങ്ങൾ തെരഞ്ഞെടുത്താണ് പുരസ്‌ക്കാരങ്ങൾ നൽകുന്നത്.  കോവിഡ് രണ്ടാം തരംഗം (Covid 19) ആരംഭിച്ചതിന് ശേഷമുള്ള ആദ്യ സെൻട്രൽ സാൻക്ഷനിങ് ആന്റ് മോണിറ്ററിങ് കമ്മിറ്റി യോഗമാണ് ചൊവ്വാഴ്ച ചേർന്നത്.

ALSO READ: Covid മരുന്നായ 2-DG വലിയ തോതിൽ ഉത്പാദിപ്പിക്കാൻ ഇന്ത്യൻ കമ്പനികളെ ക്ഷണിച്ച് ഡിആർഡിഒ

ഈ തവണ പ്രധാനമായും ശ്രദ്ധ കൊടുക്കുന്നത് ഉപയോഗിക്കപ്പെടാതെ കിടക്കുന്ന ഫണ്ടുകൾ ഉപയോഗിക്കുന്നതിലും പ്രൊജെക്ടുകൾ പൂർത്തിയാക്കുന്നതിലും ആയിരിക്കുമെന്ന് യോഗത്തിൽ കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം സെക്രട്ടറിദുര്ഗ ശങ്കർ മിശ്ര പറഞ്ഞു. 

ALSO READ: India Covid Updates: കൊവിഡിൽ ആശ്വാസ കണക്കുകൾ; തുടർച്ചയായ രണ്ടാം ദിനവും രോ​ഗികൾ ഒരുലക്ഷത്തിൽ താഴെ, മരണം 2,219

ഇതുവരെ  പ്രധാൻ മന്ത്രി ആവാസ് യോജന പ്രകാരം ആകെ 112.4 ലക്ഷം വീടുകളാണ് അനുവദിച്ചിട്ടുള്ളതെന്നും. അതിൽ തന്നെ 48.31 ലക്ഷം വീടുകളുടെ നിർമ്മാണം പൂർത്തിയായി വാസയോഗ്യം ആയിട്ടുണ്ടെന്നും അറിയിച്ചിട്ടുണ്ട്. ഇത് കൂടാതെ 82.5 ലക്ഷം വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ച് കൊണ്ടിരിക്കുകയാണെന്നും അറിയിച്ചിട്ടുണ്ട്.  ആകെ 7.35 ലക്ഷം കോടി രൂപയാണ് ഇതുവരെ ഈ പ്രോജെക്ടിനായി ഉപയോഗിച്ചിട്ടുള്ളതെന്നും അറിയിച്ചു.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News