Prashant Kishor : കോൺഗ്രസിന്റെ ക്ഷണം നിരസിച്ച് പ്രശാന്ത് കിഷോർ; പാർട്ടിക്ക് വേണ്ടത് പുതിയ മുഖവും തന്ത്രവുമെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ

കോൺഗ്രസിന്റെ എംപവേർഡ് ആക്ഷൻ ഗ്രൂപ്പിലേക്കുള്ള ക്ഷണം നിരസിച്ചതിന്റെ കാര്യവും കാരണവും വ്യക്തമാക്കി തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Apr 26, 2022, 07:08 PM IST
  • ഇതിന് പിന്നാലെയാണ് കോൺഗ്രസിന്റെ എംപവേർഡ് ആക്ഷൻ ഗ്രൂപ്പിലേക്കുള്ള ക്ഷണം നിരസിച്ചതിന്റെ കാര്യവും കാരണവും വ്യക്തമാക്കി തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.
  • അതേസമയം 2024 ലോക്സഭ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ തന്ത്രപരമായ സഹായത്തിന് പ്രശാന്ത് കിഷോർ തുടന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
  • നേരത്തെ തന്നെ കോൺഗ്രസ് തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പാർട്ടിയിൽ ചേരില്ലയെന്ന് അറിയിച്ചിരുന്നു.
Prashant Kishor : കോൺഗ്രസിന്റെ ക്ഷണം നിരസിച്ച് പ്രശാന്ത് കിഷോർ; പാർട്ടിക്ക് വേണ്ടത് പുതിയ മുഖവും തന്ത്രവുമെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ

ന്യൂഡൽഹി : കോൺഗ്രസിൽ ചേരാനുള്ള ക്ഷണം നിരസിച്ച് തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോർ. ഒപ്പം പാർട്ടിയിൽ ചേരുന്നതിനുള്ള ക്ഷണം നിരസിച്ചതിന്റെ വിശദീകരണം പ്രശാന്ത് കിഷോർ ട്വിറ്ററിൽ പങ്കുവെക്കുകയും ചെയ്തു. നേരത്തെ കോൺഗ്രസ് വക്താവ് റൺദീപ് സിങ് സുർജ്ജെവാല പ്രശാന്ത് കിഷോർ പാർട്ടിയിൽ ചേരില്ലയെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസിന്റെ എംപവേർഡ് ആക്ഷൻ ഗ്രൂപ്പിലേക്കുള്ള ക്ഷണം നിരസിച്ചതിന്റെ കാര്യവും കാരണവും വ്യക്തമാക്കി തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ ട്വിറ്ററിൽ കുറിച്ചത്. 

"കോൺഗ്രസിൽ ചേരുന്നതിനൊപ്പം എഎജിയുടെ ഭാഗമാകുന്നതിനും തിരഞ്ഞെടുപ്പിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതുമായി പാർട്ടിയുടെ ഉദാരമായി വാഗ്ദാനം നിരസിച്ചു. എന്റെ വിനീതമായ അഭിപ്രായം എന്തെന്നാൽ, ഞാൻ എന്നതിനെക്കാൾ പാർട്ടിക്ക് വേണ്ടത് നേതൃത്വമാണ് ഒപ്പം മാറ്റങ്ങൾ കൊണ്ടുവന്ന് ആഴത്തിൽ വേരൂന്നിയ ഘടനപരമായ പ്രശ്നങ്ങൾ പരിഹരിക്കുകയാണ് ആവശ്യം" പ്രശാന്ത് കിഷോർ ട്വിറ്ററിൽ കുറിച്ചു.

അതേസമയം 2024 ലോക്സഭ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ തന്ത്രപരമായ സഹായത്തിന് പ്രശാന്ത് കിഷോർ തുടർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നേരത്തെ തന്നെ കോൺഗ്രസ് തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പാർട്ടിയിൽ ചേരില്ലയെന്ന് അറിയിച്ചിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പിനുള്ള ചർച്ചകൾക്കായിട്ടുള്ള ഉന്നതാധികാര സമിതിയെ സോണിയ നിയോഗിച്ചതിന്റെ പിന്നാലെയാണ് പ്രശാന്ത് കിഷോറിന്റെ തീരുമാനം. 

പ്രശാന്ത് കിഷോറിന്റെ നിർദേശം കൂടി പരിഗണിച്ചാണ് ആറ് ഉന്നതാധികാര സമിതി കോൺഗ്രസ് 2024 തിരഞ്ഞെടുപ്പിന് ലക്ഷ്യവെച്ച് നിയോഗിച്ചിരിക്കുന്നത് എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആറ് സമിതികൾ ചേർന്ന് പാർട്ടിയെ ബലപ്പെടുത്താനുള്ള നടപടികൾ എന്തൊക്കെയാണെന്ന് വേണ്ടെന്നുള്ള കാര്യങ്ങൾ ആലോചിക്കാൻ മെയ് മാസത്തിൽ ചേരും. ഗ്രൂപ്പ് 23 നേതാക്കന്മാരെയും ചേർത്താണ് ഉന്നതാധികാര സമിതിയെ നിയോഗിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News