President Droupadi Murmu: രാഷ്‌ട്രപതി ദ്രൗപതി മുർമു എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കും

രാഷ്‌ട്രപതി ദ്രൗപതി മുർമു സെപ്റ്റംബർ 17 മുതല്‍ 19 വരെ ലണ്ടൻ സന്ദർശിക്കും. എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാനും ഇന്ത്യാ ഗവൺമെന്‍റിനെ പ്രതിനിധീകരിച്ച് അനുശോചനം അറിയിക്കാനും ഈ അവസരം രാഷ്‌ട്രപതി വിനിയോഗിക്കും.  

Written by - Zee Malayalam News Desk | Last Updated : Sep 14, 2022, 05:52 PM IST
  • എലിസബത്ത് രാജ്ഞിയുടെ സംസ്കാരം ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ആബിയിൽ സെപ്റ്റംബർ 19 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് (IST) നടക്കും.
President Droupadi Murmu: രാഷ്‌ട്രപതി ദ്രൗപതി മുർമു എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കും

New Delhi: രാഷ്‌ട്രപതി ദ്രൗപതി മുർമു സെപ്റ്റംബർ 17 മുതല്‍ 19 വരെ ലണ്ടൻ സന്ദർശിക്കും. എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാനും ഇന്ത്യാ ഗവൺമെന്‍റിനെ പ്രതിനിധീകരിച്ച് അനുശോചനം അറിയിക്കാനും ഈ അവസരം രാഷ്‌ട്രപതി വിനിയോഗിക്കും.  

യുണൈറ്റഡ് കിംഗ്ഡത്തിന്‍റെ  മുൻ രാഷ്ട്രത്തലവനും കോമൺവെൽത്ത് ഓഫ് നേഷൻസ് മേധാവിയുമായ എലിസബത്ത് രാജ്ഞി സ്കോട്ട്ലൻഡിലെ ബാൽമോറൽ കാസിൽ വേനൽക്കാല വസതിയിൽ സെപ്റ്റംബർ 8നാണ് അന്തരിച്ചത്.  96 കാരിയായ അവര്‍ കഴിഞ്ഞ കുറേ മാസങ്ങളായി ആരോഗ്യ പ്രശ്നങ്ങള്‍ നേരിട്ടിരുന്നു. 

എലിസബത്ത് രാജ്ഞിയുടെ സംസ്കാരം ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ആബിയിൽ സെപ്റ്റംബർ 19 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് (IST) നടക്കും. 

രാജാക്കന്മാരും രാജ്ഞിമാരും, രാഷ്ട്രത്തലവന്മാരും, ഗവൺമെനന്‍റിന്‍റെ  തലവന്മാരും, വിദേശ പ്രമുഖരും ഉൾപ്പെടെ ലോകത്തെ 500-ലധികം പ്രമുഖർ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് സൂചനകള്‍. .ബ്രിട്ടന്‍റെ  സമീപകാല ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നയതന്ത്ര സംഭവങ്ങളിലൊന്നാണിത്.

Also Read: Queen Elizabeth II Death: രാജ്ഞിയുടെ ഊഷ്മളതയും ദയയും മറക്കാനാവാത്തത്, അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

രാജ്ഞിയുടെ മരണ പ്രഖ്യാപനത്തെത്തുടർന്ന് രാഷ്‌ട്രപതി  ദ്രൗപതി മുർമു, ഉപ രാഷ്‌ട്രപതി  ജഗ്ദീപ് ധൻഖർ,  പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു.  2015ലും 2018ലും രാജ്ഞിയുമായുള്ള തന്‍റെ  അവിസ്മരണീയമായ കൂടിക്കാഴ്ചകള്‍ പ്രധാനമന്ത്രി മോദി അനുസ്മരിച്ചു. 

ഇന്ത്യയുടെ അനുശോചനം അറിയിക്കാൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ സെപ്റ്റംബർ 12ന് ന്യൂഡൽഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷനെ സന്ദർശിച്ചിരുന്നു. ഇന്ത്യ ഞായറാഴ്ച ദേശീയ ദുഃഖാചരണം ആചരിച്ചിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

 

Trending News