സമ്മതിദാന അവകാശം വിനിയോഗിക്കാനഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി

ജനാധിപത്യത്തിന്‍റെ ഉത്സവമായ തിരഞ്ഞെടുപ്പില്‍ എല്ലാവരും പങ്കാളികളാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ത്ഥിച്ചു. തന്‍റെ ട്വിറ്റെറിലൂടെയാണ് പ്രധാനമന്ത്രി ജനങ്ങള്‍ക്ക്‌ തന്‍റെ സന്ദേശം അറിയിച്ചത്. രാജസ്ഥാനിലെ വോട്ടര്‍മാര്‍ക്കുവേണ്ടി ഹിന്ദിയിലും, തെലങ്കാനയിലെ വോട്ടര്‍മാര്‍ക്കുവേണ്ടി തെലുങ്കിലുമാണ് പ്രധാനമന്ത്രിയുടെ സന്ദേശം.

Last Updated : Dec 7, 2018, 12:20 PM IST
സമ്മതിദാന അവകാശം വിനിയോഗിക്കാനഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി

2018ലെ അവസാനവട്ട തിരഞ്ഞെടുപ്പ് നടക്കുകയാണ്. രാജസ്ഥാനിലും തെലങ്കാനയിലുമാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്.

ജനാധിപത്യത്തിന്‍റെ ഉത്സവമായ തിരഞ്ഞെടുപ്പില്‍ എല്ലാവരും പങ്കാളികളാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ത്ഥിച്ചു. തന്‍റെ ട്വിറ്റെറിലൂടെയാണ് പ്രധാനമന്ത്രി ജനങ്ങള്‍ക്ക്‌ തന്‍റെ സന്ദേശം അറിയിച്ചത്. രാജസ്ഥാനിലെ വോട്ടര്‍മാര്‍ക്കുവേണ്ടി ഹിന്ദിയിലും, തെലങ്കാനയിലെ വോട്ടര്‍മാര്‍ക്കുവേണ്ടി തെലുങ്കിലുമാണ് പ്രധാനമന്ത്രിയുടെ സന്ദേശം.

ഇരു സംസ്ഥാനങ്ങളിലും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്, പൊട്ടു രേഖപ്പെടുത്താന്‍ ജനങ്ങളില്‍ കൂടുതല്‍ ഉത്സാഹം കാണുന്നുണ്ട്. രാവിലെ മുതല്‍ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിര തന്നെ കാണാമായിരുന്നു.  

രാജസ്ഥാനിലെ 199, തെലങ്കാനയിലെ 119 മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. തെലങ്കാനയിൽ സിനിമാ താരങ്ങളടക്കം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താനെത്തി. തെലങ്കാനയില്‍ മുഖ്യമന്ത്രി ചന്ദ്രശേഖര റാവു അടക്കമുള്ള നിരവധി വിഐപികൾക്കു ഹൈദരബാദ് മേഖലകളിലാണു വോട്ട്.

രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ സ്വന്തം മണ്ഡലമായ ഝാൽറാപാഠനിൽ വോട്ട് രേഖപ്പെടുത്തി

രാവിലെ 9.30വരെ തെലങ്കാനയിൽ 10.15 ശതമാനവും 9 മണിവരെ രാജസ്ഥാനിൽ 6.11ശതമാനവും പോളിംഗ് രേഖപ്പെടുത്തി.

തെലങ്കാനയിൽ രാവിലെ 7നും രാജസ്ഥാനിൽ 8മണിക്കുമാണു പോളിംഗ്  ആരംഭിച്ചത്.

തെലങ്കാനയിൽ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതിയെ (ടിആർഎസ്),  കോൺഗ്രസ് – തെലുങ്കുദേശം വിശാലസഖ്യം നേരിടുമ്പോള്‍ രാജസ്ഥാനില്‍ ബിജെപി കോണ്‍ഗ്രസ്‌ നേര്‍ക്കുനേര്‍ മത്സരമാണ്‌.

ഡിസംബര്‍ 11നാണ് വോട്ടെണ്ണല്‍ നടക്കുക. 

Trending News