രാജ്യത്തിന്‍റെ യുവ തലമുറ കായിക വിനോദങ്ങള്‍ക്ക് ഊന്നല്‍ നല്‍കണം: പ്രധാനമന്ത്രി

  

Last Updated : May 27, 2018, 02:20 PM IST
രാജ്യത്തിന്‍റെ യുവ തലമുറ കായിക വിനോദങ്ങള്‍ക്ക് ഊന്നല്‍ നല്‍കണം: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍ കി ബാത്തില്‍ 1857 ലെ ചരിത്ര സമരത്തെ ഒന്നാം സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെടുത്തിയ വീര്‍ സവര്‍ക്കര്‍ക്ക് ആദരാജ്ഞലിയര്‍പ്പിച്ചു‍. 1857ലെ സമരം ആത്മാഭിമാനത്തെ സംരക്ഷിക്കാനുള്ള പോരാട്ടമായിരുന്നുവെന്നും. ഈ ചരിത്ര സമരത്തെ ഒന്നാം സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെടുത്തിയത് സവര്‍ക്കറാണെന്നും അദ്ദേഹം പറഞ്ഞു.

വീര്‍ സവര്‍ക്കര്‍ നല്ല എഴുത്തുകാരനും സാമൂഹ്യ പരിഷ്‌ക്കര്‍ത്താവുമായിരുന്നു. രാജ്യത്തിന്‍റെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹറുവിന്‍റെ ചരമ വാര്‍ഷിക ദിനത്തില്‍ നെഹ്‌റുവിന് ആദരാജ്ഞലിയര്‍പ്പിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. മന്‍ കി ബാത്തിന്‍റെ 44 മത്തെ പതിപ്പിലായിരുന്നു പ്രധാനമന്ത്രിയുടെ ഈ പ്രതികരണം.

254 ദിവസം കൊണ്ട് കടലിലൂടെ 22000 നോട്ടിക്കല്‍ മൈല്‍ സഞ്ചരിച്ച നാവിക സേനയുടെ ആറംഗ വനിതാ സംഘത്തിന് ആശംസയര്‍പ്പിച്ചാണ് പ്രധാനമന്ത്രി മന്‍ കി ബാത്ത് ആരംഭിച്ചത്. സ്ത്രീ ശാക്തീകരണത്തിന് രാജ്യം പ്രധാന പങ്ക് വഹിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തിന്‍റെ യുവ തലമുറ പരമ്പരാഗത കായിക വിനോദങ്ങള്‍ക്ക് ഊന്നല്‍ നല്‍കണം. മാറി വരുന്ന കാലാവസ്ഥാ വ്യതിയാനങ്ങള്‍ തടയുന്നതിനായി ഓരോരുത്തരും വൃക്ഷത്തെ നട്ട് ഹരിതാഭമായ നാളെക്കായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം മന്‍ കി ബാത്തില് പറഞ്ഞു‍.

ക്രിക്കറ്റ് താരം വിരാട് കൊഹിലിയും ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുക്കുന്നതായും പ്രധാനമന്ത്രി മന്‍ കി ബാത്തിലൂടെ അറിയിച്ചു.

ജീവിതം കുട്ടികള്‍ക്കായി സമര്‍പ്പിച്ച്, കുട്ടികളുടെ പഠനത്തിനും ക്ഷേമത്തിനും വേണ്ടി മാത്രം ജീവിക്കുന്ന കട്ടക്ക് സ്വദേശി ഡി പ്രകാശ് റാവുവിനും പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചു.

Trending News