നാവികസേന ദിനത്തില്‍ ആശംസകളുമായി പ്രധാനമന്ത്രി

നാവികസേന ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാവികസേന ഉദ്യോഗസ്ഥർക്ക് ആശംസകൾ നേര്‍ന്നു. പ്രധാനമന്ത്രി ട്വിറ്ററിലൂടെയാണ് സന്ദേശം അറിയിച്ചത്. സന്ദേശത്തോടൊപ്പം ഇന്ത്യന്‍ നാവികസേനയുടെ ശക്തി ഉയര്‍ത്തിക്കാട്ടുന്ന വീഡിയോയും അദ്ദേഹം പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ഈ വീഡിയോ സന്ദേശത്തിലൂടെ ഇന്ത്യയുടെ ചരിത്രത്തിൽ നാവികസേന നല്‍കിയ സംഭാവനകളെ അദ്ദേഹം അനുസ്മരിച്ചു. 

Last Updated : Dec 4, 2017, 11:19 AM IST
നാവികസേന ദിനത്തില്‍ ആശംസകളുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: നാവികസേന ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാവികസേന ഉദ്യോഗസ്ഥർക്ക് ആശംസകൾ നേര്‍ന്നു. പ്രധാനമന്ത്രി ട്വിറ്ററിലൂടെയാണ് സന്ദേശം അറിയിച്ചത്. സന്ദേശത്തോടൊപ്പം ഇന്ത്യന്‍ നാവികസേനയുടെ ശക്തി ഉയര്‍ത്തിക്കാട്ടുന്ന വീഡിയോയും അദ്ദേഹം പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ഈ വീഡിയോ സന്ദേശത്തിലൂടെ ഇന്ത്യയുടെ ചരിത്രത്തിൽ നാവികസേന നല്‍കിയ സംഭാവനകളെ അദ്ദേഹം അനുസ്മരിച്ചു. 

 

കൂടാതെ, തന്‍റെ സന്ദേശത്തില്‍ ഇന്ത്യൻ നാവികസേനയുടെ അടിത്തറ പാകിയതായി വിശ്വസിക്കപ്പെടുന്ന ഛത്രപതി ശിവജി മഹാരാജിന്‍റെ സംഭാവനകൾ പ്രധാനമന്ത്രി അനുസ്മരിച്ചു. 

അതേസമയം, നാവികസേനദിനാചരണത്തിന്‍റെ ഭാഗമായി നാവികസേനാ മേധാവി അഡ്മിറൽ സുനിൽ ലാംബ, കരസേനാ മേധാവി ബിപിൻ റാവത്ത്, എയർ ചീഫ് മാർഷൽ ബി.എസ് ധോണ എന്നിവര്‍ ഇന്ത്യാഗേറ്റിലെ അമര്‍ ജവാൻ ജ്യോതിയിൽ ധീര ജവാന്മാര്‍ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.

 

 

 

നാവികസേന ദിനത്തിന്‍റെ 47-ാം വാർഷികമാണ് ഈ വർഷം ആഘോഷിക്കുന്നത്. 

1971 ലെ ഇന്തോ-പാകിസ്താൻ യുദ്ധസമയത്തെ ഓപ്പറേഷൻ ട്രിടെൻഡിനെ അനുസ്മരിക്കുന്ന ദിവസമാണ് നാവികസേന ദിനമായി ആഘോഷിക്കുന്നത്. ഒരു രാത്രിയിലെ ആക്രമണത്തിൽ ഇന്ത്യൻ നാവികസേന പാകിസ്താന്‍റെ ഏറ്റവും വലിയ തുറമുഖമായ കറാച്ചിയില്‍ മൂന്നു കപ്പലുകള്‍ തകർത്തിരുന്നു. 

കടല്‍മാര്‍ഗ്ഗമുള്ള ശത്രു ആക്രമണങ്ങളെ ചെറുക്കാന്‍ രൂപം കൊണ്ട സേനാ വിഭാഗമാണ് നാവികസേന. മറ്റു രാജ്യങ്ങളുടെ സേനയെ അപേക്ഷിച്ച് വളരെയേറെ വര്‍ഷം പഴക്കമുള്ളതാണ് ഭാരതത്തിന്‍റെ നാവിക പാരമ്പര്യം.

ഇന്ന് ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ നാവികസേനയാണ് നമ്മുടേത്. 55,000മാണ് ഇന്ത്യന്‍ നേവിയുടെ അംഗസംഖ്യ. ഭാരതീയ നാവികസേന വിമാന വാഹിനി കപ്പലുകളുടെ എണ്ണത്തില്‍ ജര്‍മനിക്കൊപ്പം രണ്ടാം സ്ഥാനത്താണ്. 
തീവ്രവാദികള്‍ ലക്ഷ്യം വയ്ക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. അതുകൂടാതെ രാജ്യത്തിന്‍റെ ഭൂരിഭാഗവും കടലാല്‍ ചുറ്റപ്പെട്ടതും ഇന്ത്യയില്‍ നാവികസേനയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. 

 

Trending News