ബിജെപി വിട്ടുവരൂ, മുഖ്യമന്ത്രിയാകാന്‍ പിന്തുണ നല്‍കാം...

പൗരത്വ ഭേദഗതി നിയമ പ്രതിഷേധം ഏറ്റവുമധികം നടക്കുന്ന അസമില്‍ ബിജെപി നേതാക്കള്‍ പ്രതിസന്ധിയിലാണ്... ജനങ്ങള്‍ക്കൊപ്പം നില്‍ക്കണോ അതോ കേന്ദ്ര സര്‍ക്കാര്‍ പറയുന്നത് 

Last Updated : Jan 12, 2020, 04:31 PM IST
  • ബിജെപിയില്‍നിന്ന് ഒപ്പമുള്ള എംഎല്‍എമാരെയും കൊണ്ട് പുറത്തുവരാനാണ് അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിനോട് കോണ്‍ഗ്രസ് പറയുന്നത്
  • സോനോവാള്‍ ബിജെപി വിട്ടാല്‍ കോണ്‍ഗ്രസ് പിന്തുണയോടെ മുഖ്യമന്ത്രിയാക്കാമെന്നും വാഗ്ദാനമുണ്ട്.
ബിജെപി വിട്ടുവരൂ, മുഖ്യമന്ത്രിയാകാന്‍ പിന്തുണ നല്‍കാം...

ഗുവാഹത്തി: പൗരത്വ ഭേദഗതി നിയമ പ്രതിഷേധം ഏറ്റവുമധികം നടക്കുന്ന അസമില്‍ ബിജെപി നേതാക്കള്‍ പ്രതിസന്ധിയിലാണ്... ജനങ്ങള്‍ക്കൊപ്പം നില്‍ക്കണോ അതോ കേന്ദ്ര സര്‍ക്കാര്‍ പറയുന്നത് 

കേള്‍ക്കണോ... ഇതാണ് സംസ്ഥാനത്ത് ബിജെപി നേതാക്കളുടെ ഇപ്പോഴത്തെ അവസ്ഥ...

അതേസമയം, തീരുമാനമെടുക്കാനാകാതെ വലയുകയാണ് ബിജെപി നേതാക്കള്‍. പല നേതാക്കളും വീടിന് പുറത്തിറങ്ങാന്‍പോലും കഴിയാത്ത അവസ്ഥയിലാണ് എന്നാണ് റിപ്പോര്‍ട്ട്.

ഈയവസരത്തിലാണ് പ്രശ്നപരിഹാരത്തിന് നിര്‍ദ്ദേശങ്ങളുമായി കോണ്‍ഗ്രസ്‌ എത്തിയിരിക്കുന്നത്. 
ബിജെപിയില്‍നിന്ന് ഒപ്പമുള്ള എംഎല്‍എമാരെയും കൊണ്ട് പുറത്തുവരാനാണ് അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിനോട് കോണ്‍ഗ്രസ് പറയുന്നത്. സോനോവാള്‍ ബിജെപി വിട്ടാല്‍ കോണ്‍ഗ്രസ് പിന്തുണയോടെ മുഖ്യമന്ത്രിയാക്കാമെന്നും വാഗ്ദാനമുണ്ട്.

മാധ്യമങ്ങളോട് സംസാരിക്കവേ പ്രതിപക്ഷ നേതാവ് ദേബബ്രത സൈക്കിയയാണ് ഇക്കാര്യം അഭിപ്രായപ്പെട്ടത്. പൗരത്വ നിയമ ഭേദഗതി പ്രാബല്യത്തിലാക്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറത്തെത്തിയതിനു തൊട്ടുപിന്നാലെയാണ് സോനോവാളിന് ദേബബ്രതയുടെ 'ക്ഷണം'.

'സംസ്ഥാനത്തെ നിലവിലെ സാഹചര്യം പരിഗണിക്കുമ്പോള്‍ സോനോവാള്‍ ബിജെപി വിട്ടേ മതിയാകൂ. തന്‍റെ ഒപ്പമുള്ള മുപ്പത് എംഎല്‍എമാരുമായി പുറത്തുവരണം. പൗരത്വ നിയമ ഭേദഗതി വിരുദ്ധ-ബിജെപി വിരുദ്ധ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ അദ്ദേഹത്തെ ഞങ്ങള്‍ പിന്തുണയ്ക്കും. അദ്ദേഹത്തെ വീണ്ടും മുഖ്യമന്ത്രിയാക്കുകയും ചെയ്യും', ദേബബ്രത വ്യക്തമാക്കി. 

ബിജെപിയും അസം ഗണ പരിഷത്തും തങ്ങളുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.

ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂണിയനിലൂടെ രാഷ്ട്രീയത്തിലെത്തിയ സോനോവാള്‍, 2011ലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.

Trending News