സ്ഫോടനം നടന്ന ഊഞ്ചഹര്‍ തെര്‍മല്‍ പ്ലാന്‍റ് രാഹുല്‍ സന്ദര്‍ശിച്ചു

ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ സ്ഫോടനം നടന്ന ഊഞ്ചഹാര്‍ തെര്‍മല്‍ പവര്‍ പ്ലാന്‍റ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. കേന്ദ്ര ഊര്‍ജ്ജമന്ത്രി ആര്‍.കെ സിംഗുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി, സ്ഥിതിഗതികള്‍ വിലയിരുത്തി. 

Last Updated : Nov 2, 2017, 01:24 PM IST
സ്ഫോടനം നടന്ന ഊഞ്ചഹര്‍ തെര്‍മല്‍ പ്ലാന്‍റ് രാഹുല്‍ സന്ദര്‍ശിച്ചു

റായ്ബറേലി: ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ സ്ഫോടനം നടന്ന ഊഞ്ചഹാര്‍ തെര്‍മല്‍ പവര്‍ പ്ലാന്‍റ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. കേന്ദ്ര ഊര്‍ജ്ജമന്ത്രി ആര്‍.കെ സിംഗുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി, സ്ഥിതിഗതികള്‍ വിലയിരുത്തി. 

തെര്‍മല്‍ പവര്‍ പ്ലാന്‍റിലുണ്ടായ സ്ഫോടനത്തില്‍ നടുക്കം രേഖപ്പെടുത്തിയ രാഹുല്‍ ഗാന്ധി കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി അറിയിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലാണ് അപകടം നടന്ന തെര്‍മല്‍ പവര്‍ പ്ലാന്‍റ്. 

അതേസമയം, സ്ഫോടനത്തില്‍ ഗുരുതരമായി പൊള്ളലേറ്റ മൂന്നു പേരെ ലഖ്നൗവില്‍ നിന്ന് വിമാനമാര്‍ഗം ഡല്‍ഹിയിലെ എയിംസില്‍ എത്തിച്ചു. അപകടത്തില്‍ 22 പര്‍ മരിച്ചതായാണ് ഔദ്യോഗിക വിവരം. 

 

 

Trending News