രാജീവ്‌ ഗാന്ധി വധക്കേസ്: നളിനിയുടെ ഹര്‍ജിയില്‍ വിധി ഇന്ന്

മാനുഷിക പരിഗണന കണക്കിലെടുത്ത് തമിഴ്നാട് സര്‍ക്കാര്‍ നല്‍കിയ ശുപാര്‍ശയില്‍ തീരുമാനം വൈകിപ്പിക്കുന്നത് ചോദ്യം ചെയ്താണ് ഹര്‍ജി.  

Last Updated : Jul 18, 2019, 12:05 PM IST
രാജീവ്‌ ഗാന്ധി വധക്കേസ്: നളിനിയുടെ ഹര്‍ജിയില്‍ വിധി ഇന്ന്

ചെന്നൈ: രാജീവ്‌ ഗാന്ധി വധക്കേസില്‍ നളിനിയുടെ ഹര്‍ജിയില്‍ മദ്രാസ്‌ ഹൈക്കോടതിയുടെ വിധി ഇന്ന് ഉണ്ടായേക്കും. രാജീവ്‌ ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിക്കാന്‍ ഗവര്‍ണര്‍ക്ക്‌ കോടതി നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഇന്ന് വിധി പറയുന്നത്.

മാനുഷിക പരിഗണന കണക്കിലെടുത്ത് തമിഴ്നാട് സര്‍ക്കാര്‍ നല്‍കിയ ശുപാര്‍ശയില്‍ തീരുമാനം വൈകിപ്പിക്കുന്നത് ചോദ്യം ചെയ്താണ് ഹര്‍ജി.

1991 മെയ്‌ 21 ന് തമിഴ്നാട്ടിലെ ശ്രീപെരുമ്പുത്തൂരില്‍ ഉണ്ടായ ചാവേര്‍ സ്ഫോടനത്തിലൂടെ പ്രധാനമന്ത്രിയായിരുന്ന രാജീവ്‌ ഗാന്ധിയെ വധിച്ച കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ച ഏഴ് പ്രതികളില്‍ ഒരാളാണ് നളിനി.

1998 ജനുവരിയില്‍ പ്രത്യേക കോടതി 26 പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചു. 1999 മെയ്‌ 11 ന് ഇവരില്‍ നളിനിയുള്‍പ്പെടെ നാലു പ്രതികള്‍ക്കെതിരായ വധശിക്ഷ സുപ്രീംകോടതി ശരിവച്ചിരുന്നുവെങ്കിലും നളിനിയുടെ വധ ശിക്ഷ തമിഴ്നാട് മന്ത്രിസഭയുടെയും സോണിയ ഗാന്ധിയുടേയും അഭ്യര്‍ത്ഥനകള്‍ പരിഗണിച്ച് ജീവപര്യന്തമാക്കി തമിഴ്നാട് ഗവര്‍ണര്‍ നേരത്തെ ഇളവുചെയ്തിരുന്നു.  

Trending News