Rajyasabha Election: രാജ്യസഭ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ആവശ്യമായ പിന്തുണയുണ്ടെന്ന് ഡോ.സുഭാഷ് ചന്ദ്ര

ബിജെപിക്ക് പുറമെ ഒമ്പത് എംഎൽഎമാരുടെ പിന്തുണയുണ്ട്. തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് പൂർണ വിശ്വാസമുണ്ടെന്നും സുഭാഷ് ചന്ദ്ര പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Jun 8, 2022, 06:46 AM IST
  • തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് പൂർണ വിശ്വാസമുണ്ടെന്നും സുഭാഷ് ചന്ദ്ര പറഞ്ഞു.
  • നാഗൗർ എംപി ഹനുമാൻ ബേനിവാളിന്റെ പിന്തുണയിൽ ഡോ. സുഭാഷ് ചന്ദ്ര സന്തോഷം പ്രകടിപ്പിക്കുകയും എംപി ഹനുമാൻ ബേനിവാളിന്റെയും പാർട്ടിയുടെയും തുറന്ന പിന്തുണക്ക് നന്ദി പറയുകയും ചെയ്തു.
  • വിവിധ വികസന വിഷയങ്ങളിൽ ഹനുമാൻ ബേനിവാളുമായി കൂടിയാലോചിച്ചിട്ടുണ്ടെന്നും സുഭാഷ് ചന്ദ്ര കൂട്ടിച്ചേർത്തു.
Rajyasabha Election: രാജ്യസഭ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ആവശ്യമായ പിന്തുണയുണ്ടെന്ന് ഡോ.സുഭാഷ് ചന്ദ്ര

ജയ്പൂർ: രാജ്യസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ആവേശം മുറുകുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജസ്ഥാനിലെ രാഷ്ട്രീയ രംഗം കൂടുതൽ ശക്തമാകുന്നു. ബിജെപിക്കും കോൺഗ്രസിനും പുറമെ സ്വതന്ത്ര സ്ഥാനാർത്ഥികളും തന്ത്രങ്ങൾ മെനയുന്ന തിരക്കിലാണ്. എസ്സൽ ​ഗ്രൂപ്പ് ചെയർമാനും സ്വതന്ത്ര സ്ഥാനാർഥിയുമായി ഡോ. സുഭാഷ് ചന്ദ്രയും ആത്മവിശ്വസത്തിലാണ്. തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ആവശ്യമായ പിന്തുണ തനിക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെ നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം പിന്തുണച്ച എല്ലാ നേതാക്കൾക്കും നന്ദിയും പറഞ്ഞു.  

ബിജെപിക്ക് പുറമെ ഒമ്പത് എംഎൽഎമാരുടെ പിന്തുണ എനിക്കുണ്ട്. തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് പൂർണ വിശ്വാസമുണ്ടെന്നും സുഭാഷ് ചന്ദ്ര പറഞ്ഞു. നാഗൗർ എംപി ഹനുമാൻ ബേനിവാളിന്റെ പിന്തുണയിൽ ഡോ. സുഭാഷ് ചന്ദ്ര സന്തോഷം പ്രകടിപ്പിക്കുകയും എംപി ഹനുമാൻ ബേനിവാളിന്റെയും പാർട്ടിയുടെയും തുറന്ന പിന്തുണക്ക് നന്ദി പറയുകയും ചെയ്തു. വിവിധ വികസന വിഷയങ്ങളിൽ ഹനുമാൻ ബേനിവാളുമായി കൂടിയാലോചിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. രാജസ്ഥാൻ തന്റെ പൂർവികരുടെ നാടാണെന്ന് പറഞ്ഞ ഡോ.സുഭാഷ് ചന്ദ്ര, കുടിയേറ്റ രാജസ്ഥാനികളുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളിലും താൻ എപ്പോഴും പങ്കെടുത്തിട്ടുണ്ടെന്നും പറഞ്ഞു. തിരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം സംസ്ഥാനത്തിന്റെ പ്രശ്നങ്ങൾ സഭയിൽ ഉന്നയിക്കുമെന്നും രാജസ്ഥാന് വേണ്ടി സാധ്യമായതെല്ലാം ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. 

Also Read: Rajya Sabha Election: ഡോ സുഭാഷ് ചന്ദ്ര രാജസ്ഥാനില്‍ നിന്ന് രാജ്യസഭയിലേക്ക് പത്രിക സമര്‍പിച്ചു

സച്ചിൻ പൈലറ്റിന് ഇത് വലിയ അവസരം - ഡോ. സുഭാഷ് ചന്ദ്ര

സച്ചിൻ പൈലറ്റിന്റെ പിതാവുമായി തനിക്ക് നല്ല സൗഹൃദമുണ്ട്. പൈലറ്റിന്റെ പിന്തുണയും തേടിയിട്ടുണ്ട്. സച്ചിൻ പൈലറ്റിന് ഇതൊരു വലിയ അവസരമാണെന്ന് ഡോ.സുഭാഷ് ചന്ദ്ര പറഞ്ഞു. കഠിനാധ്വാനിയായ വ്യക്തിയാണ് അദ്ദേഹം. ഇവിടെ അദ്ദേഹത്തിന് ഒരു വലിയ അവസരം വന്നിരിക്കുന്നു. ഈ അവസരം ഇന്ന് നഷ്ടമായാൽ 2028 വരെ മുഖ്യമന്ത്രിയാകാൻ അദ്ദേഹത്തിന് അവസരമുണ്ടാകില്ലെന്നും സുഭാഷ് തന്ദ്ര പറഞ്ഞു.

മാധ്യമ സ്ഥാപനത്തെ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചിട്ടില്ല- ഡോ.സുഭാഷ് ചന്ദ്ര

ഒരിക്കലും തിരഞ്ഞടുപ്പിൽ മാധ്യമ സ്ഥാപനത്തെ ഉപയോ​ഗപ്പെടുത്തിയിട്ടില്ല. എംഎൽഎമാരെ മാറ്റുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു അദ്ദേഹം. പേടിയുള്ളവർ മാത്രമേ ആ പണി ചെയ്യൂ. തിരഞ്ഞെടുപ്പിൽ തന്റെ മാധ്യമ സ്ഥാപനത്തെ ഉപയോഗിച്ചിട്ടില്ലെന്നും ഡോ.സുഭാഷ് ചന്ദ്ര പറഞ്ഞു. ആറ് വർഷമായി ഹരിയാനയിൽ നിന്നുള്ള രാജ്യസഭാ എംപിയാണ്. ഞാൻ അവിടെ ചെയ്ത ജോലി എന്താണെന്ന് അവിടെയുള്ള ആളുകൾക്ക് അറിയാം. ഹരിയാന എംഎൽഎമാർ തന്റെ വിജയം ആഗ്രഹിച്ചതുകൊണ്ടാണ് താൻ അവിടെ എംപിയായത്. അതുപോലെ രാജസ്ഥാൻ എംഎൽഎമാരും ആഗ്രഹിച്ചാൽ അവിടെയും താൻ വിജയിക്കും. ആരെയും ഹോട്ടലിലോ മറ്റോ പൂട്ടിയിട്ടിട്ടില്ലെന്നും സുഭാഷ് ചന്ദ്ര വ്യക്തമാക്കി. 

നിയമസഭ രൂപീകരിക്കുന്ന സമയത്ത് ആറ് എംഎൽഎമാർ ബഹുജൻ സമാജ് പാർട്ടിയിൽ പെട്ടവരായിരുന്നു. എന്നാൽ ഇപ്പോൾ കിട്ടിയ ലിസ്റ്റ് പ്രകാരം ഇവരെ കോൺഗ്രസ് അംഗങ്ങളായി കാണിക്കുന്നു. ഇത് സംബന്ധിച്ച് റിട്ടേണിംഗ് ഓഫീസർക്ക് പരാതി നൽകുമെന്ന് സുഭാഷ് ചന്ദ്ര പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News