Rajya Sabha: രാജ്യസഭ അംഗങ്ങളുടെ സസ്‌പെൻഷൻ പിൻവലിക്കാനുള്ള അപേക്ഷ അദ്ധ്യക്ഷന്‍ വെങ്കയ്യ നായിഡു തള്ളി

12 രാജ്യസഭ അംഗങ്ങളുടെ സസ്‌പെൻഷൻ പിൻവലിക്കണമെന്നുള്ള  പ്രതിപക്ഷത്തിന്‍റെ ആവശ്യം രാജ്യസഭ  അദ്ധ്യക്ഷന്‍  വെങ്കയ്യ നായിഡു  തള്ളി. 

Written by - Zee Malayalam News Desk | Last Updated : Nov 30, 2021, 01:30 PM IST
  • 12 രാജ്യസഭ അംഗങ്ങളുടെ സസ്‌പെൻഷൻ പിൻവലിക്കണമെന്നുള്ള പ്രതിപക്ഷത്തിന്‍റെ ആവശ്യം രാജ്യസഭ അദ്ധ്യക്ഷന്‍ വെങ്കയ്യ നായിഡു തള്ളി.
  • ഉപരാഷ്ട്രപതി ആവശ്യം നിരസിച്ചതിനെ തുടർന്ന് പ്രതിപക്ഷ നേതാക്കൾ സഭയില്‍നിന്ന് ഇറങ്ങിപ്പോയി.
Rajya Sabha: രാജ്യസഭ അംഗങ്ങളുടെ സസ്‌പെൻഷൻ പിൻവലിക്കാനുള്ള അപേക്ഷ അദ്ധ്യക്ഷന്‍ വെങ്കയ്യ നായിഡു തള്ളി

New Delhi: 12 രാജ്യസഭ അംഗങ്ങളുടെ സസ്‌പെൻഷൻ പിൻവലിക്കണമെന്നുള്ള  പ്രതിപക്ഷത്തിന്‍റെ ആവശ്യം രാജ്യസഭ  അദ്ധ്യക്ഷന്‍  വെങ്കയ്യ നായിഡു  തള്ളി. 

ഉപരാഷ്ട്രപതി ആവശ്യം  നിരസിച്ചതിനെ തുടർന്ന് പ്രതിപക്ഷ നേതാക്കൾ സഭയില്‍നിന്ന്  ഇറങ്ങിപ്പോയി.  കഴിഞ്ഞ വര്‍ഷകാല സമ്മേളനത്തില്‍  മോശമായി പെരുമാറിയതിനും  സഭയ്ക്ക് ചേരാത്ത രീതിയില്‍ പ്രതിഷേധിച്ചതിനുമാണ്  12  അംഗങ്ങളെ പുറത്താക്കിയത്.കാർഷിക നിയമങ്ങൾ, പെഗസസ് എന്നീ വിഷയങ്ങളിലാണ്  പാർലമെന്‍റിന്‍റെ  വര്‍ഷകാല സമ്മേളനത്തില്‍ ഇവര്‍  രൂക്ഷമായ രീതിയില്‍ പ്രതികരിച്ചത്.  

Also Read: Rajya Sabha: വര്‍ഷകാല സമ്മേളനത്തിലെ ഗുണ്ടായിസം, 12 രാജ്യസഭ അംഗങ്ങള്‍ക്ക് സസ്പെന്‍ഷന്‍

അതേസമയം,  രാജ്യസഭയിലെ (Rajya Sabha)  12 പ്രതിപക്ഷ എംപിമാരുടെ സസ്‌പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കൾ പാർലമെന്‍റ്  വളപ്പിലെ മഹാത്മാഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധിച്ചു.   

12 രാജ്യസഭാ എംപിമാരെ സസ്‌പെൻഡ് ചെയ്ത പശ്ചാത്തലത്തിൽ ഭാവി തന്ത്രങ്ങൾ ചർച്ച ചെയ്യാൻ പ്രതിപക്ഷ പാർട്ടികൾ യോഗം ചേർന്നു. മുതിര്‍ന കോൺഗ്രസ് നേതാക്കളും  യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

Also Read: Farm Bill: ഈ സർക്കാർ ചർച്ചയെ ഭയപ്പെടുന്നു, വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

"ഭാവി നടപടി ചർച്ച ചെയ്യാൻ പ്രതിപക്ഷ പാർട്ടികൾ ഇന്ന് യോഗം ചേരും.  സംഭവത്തില്‍ അംഗങ്ങള്‍ മാപ്പ് പറയില്ല,  സഭാ ചട്ടങ്ങൾക്ക് വിരുദ്ധമായി എംപിമാരെ സസ്പെൻഡ് ചെയ്തു, ഈ നടപടി രാജ്യസഭയിൽ പ്രതിപക്ഷത്തിന്‍റെ ശബ്ദം  അടിച്ചമര്‍ത്തുന്നതിന് തുല്യമാണ്.  ഞെരുക്കുന്നതിന് തുല്യമാണ്". കോണ്‍ഗ്രസ്‌ നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു.  

അതേസമയം,  സസ്പെന്‍ഷനിലായ അംഗങ്ങള്‍ക്ക്  ഇനിയുള്ള ദിവസങ്ങളില്‍  നടക്കുന്ന ശീതകാല സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിയില്ല. നവംബര്‍ 29 മുതല്‍  ഡിസംബര്‍ 23 വരെയാണ് ശീതകാല സമ്മേളനം നടക്കുക. 

Also Read: Farm Bill: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചു, ചര്‍ച്ചകൂടാതെ രാജ്യസഭയിലും ബില്‍ പാസാക്കി

എളമരം കരീം  (CPM), ഫൂലോ ദേവി നേതം, ഛായാ വർമ്മ, ആർ ബോറ, രാജാമണി പട്ടേൽ, സയ്യിദ് നാസിർ ഹുസൈൻ, അഖിലേഷ് പ്രസാദ് സിംഗ് -(INC), ബിനോയ് വിശ്വം - (CPI), ഡോല സെൻ,   ശാന്ത ഛേത്രി (TMC), പ്രിയങ്ക ചതുർവേദി , അനിൽ ദേശായി  -(Shiv Sena) എന്നിവരെയാണ് ശീതകാല സമ്മേളനത്തിന്‍റെ ശേഷിക്കുന്ന ഭാഗങ്ങളില്‍നിന്ന് പുറത്താക്കിയത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

 

 

Trending News