സ്വിമ്മിംഗ് പൂളില്‍ മൂന്നര വയസുകാരിക്ക് പീഡനം; ലൈഫ് ഗാര്‍ഡ് അറസ്റ്റില്‍

സ്കൂള്‍ കഴിഞ്ഞ് വീട്ടിലെത്തിയ പെണ്‍കുട്ടി, തന്‍റെ രഹസ്യ ഭാഗങ്ങളില്‍ വേദനയുണ്ടായത് മാതാപിതാക്കളെ അറിയിക്കുകയും തുടര്‍ന്ന് ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.

Last Updated : Jul 16, 2018, 05:01 PM IST
സ്വിമ്മിംഗ് പൂളില്‍ മൂന്നര വയസുകാരിക്ക് പീഡനം; ലൈഫ് ഗാര്‍ഡ് അറസ്റ്റില്‍

ഗ്രേറ്റര്‍ നോയിഡ: ഗ്രേറ്റര്‍ നോയിഡയിലെ ഡല്‍ഹി പബ്ലിക് സ്കൂളില്‍ നഴ്സറി ക്ലാസ്സ്‌ വിദ്യാര്‍ത്ഥിനിയെ ലൈഫ് ഗാര്‍ഡ് പീഡിപ്പിച്ചു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. വിദ്യാര്‍ത്ഥികളെ നീന്തല്‍ പരിശീലിപ്പിക്കാനായി ഒരുക്കിയിട്ടുള്ള സ്കൂളിലെ സ്വിമ്മിംഗ് പൂളില്‍ വെച്ചാണ് ലൈഫ് ഗാര്‍ഡ് മൂന്നര വയസുകാരിയെ പീഡിപ്പിച്ചത്. 

നീന്തല്‍ കോച്ച് കൂടിയായ ചണ്ടിദാസ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

നീന്തല്‍ പരിശീലിപ്പിക്കാനായി കുട്ടികളെ സ്വിമ്മിംഗ് പൂളിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ ഇയാള്‍ കുട്ടിയെ കടന്നുപിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

സ്കൂള്‍ കഴിഞ്ഞ് വീട്ടിലെത്തിയ പെണ്‍കുട്ടി, തന്‍റെ രഹസ്യ ഭാഗങ്ങളില്‍ വേദനയുണ്ടായത് മാതാപിതാക്കളെ അറിയിക്കുകയും തുടര്‍ന്ന് ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.

പിന്നീട് നടത്തിയ വൈദ്യപരിശോധനയില്‍ പീഡന വിവരം ഉറപ്പാക്കുകയായിരുന്നു.

അതേസമയം, സ്കൂള്‍ അധികൃതര്‍ക്കെതിരേ ശക്തമായ നടപടികള്‍ ആവശ്യപ്പെട്ട് കുട്ടിയുടെ രക്ഷിതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. സ്ഥലത്ത് സംഘര്‍ഷാവസ്ഥയും നിലനില്‍ക്കുന്നുണ്ട്.

 

 

Trending News