ചെന്നൈ: മഴ കനത്തതോടെ തമിഴ്നാട്ടിലെ (Tamil Nadu) നാല് ജില്ലകളിൽ റെഡ് അലർട്ട് (Red Alert) പ്രഖ്യാപിച്ചു. ചെന്നൈ, കാഞ്ചിപുരം, തിരുവള്ളൂർ, ചെങ്കൽപേട്ട് എന്നിവിടങ്ങലിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ചെന്നൈയുടെ (Chennai) വിവിധ ഭാഗങ്ങളിലും പ്രാന്തപ്രദേശങ്ങളിലും വ്യാഴാഴ്ച ഉച്ചയോടെ ശക്തമായ കാറ്റോടു കൂടിയാണ് മഴ പെയ്തത്.
അതേസമയം മഴക്കെടുതിയിൽ മൂന്ന് മരണമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഷോക്കേറ്റാണ് മൂന്നു പേരും മരിച്ചത്.
Also Read: മഹാരാഷ്ട്രയിൽ ഒമിക്രോൺ കേസുകൾ വർധിക്കുന്നു, ഇന്ന് മാത്രം 198 പേർക്ക് രോഗം
കഴിഞ്ഞ നാല് മണിക്കൂറില്‍ 20 സെന്റിമീറ്റര്‍ മഴയാണ് പെയ്തത്. ചെന്നൈയിലുടനീളവും മറീന ബീച്ച്, പടിനപാക്കം, എംആര്‍സി നഗര്‍, നന്ദനം, മൈലാപ്പൂര്, ഉള്‍പ്പടെയുള്ള പ്രദേശങ്ങളിലാണ് ശക്തമായ മഴ പെയ്തത്.
Also Read: 'അര്‍ച്ചന 31 നോട്ടൗട്ട്' ഫെബ്രുവരി 4ന്, റിലീസ് പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ
ചെന്നൈയിൽ (Chennai) പല റോഡുകളും വെള്ളത്തിനടിയിലായതിനാല്‍ (Waterlogging) നഗരത്തില്‍ രൂക്ഷമായ ഗതാഗതക്കുരുക്കാണ് ഉണ്ടായത്. ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പട്ട് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് (Indian Meterological Department) പ്രവചിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...