ചെന്നൈ: തമിഴ്നാട്ടിൽ കനത്ത് മഴ (Tamil Nadu Rains) തുരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ മിക്ക ജില്ലകളിലും ഓറഞ്ച് അലർട്ട് (Orange Alert) പ്രഖ്യാപിച്ചു. നീലഗിരി, കോയമ്പത്തൂർ, ദിണ്ടിഗൽ, തേനി, തെങ്കാശി, തുടങ്ങി 14 ജില്ലകളിലാണ് IMD ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. തുടർച്ചയായ മൂന്നാം ദിവസവും മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
സംസ്ഥാനത്തെ മഴക്കെടുതിയില്‍ അഞ്ച് പേർ മരിക്കുകയും നിരവധി വീടുകൾ തകരുകയും ചെയ്തു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാധ്യത ഉള്ളതിനാൽ പ്രദേശത്ത് താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം നൽകി. കനത്ത മഴ തുടരുന്നതിനാൽ ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപട്ട് ജില്ലകളിലെ സ്കൂളുകൾക്കും കോളേജുകൾക്കുമാണ് അവധി നൽകിയിട്ടുണ്ട്.
അതിനിടെ കനത്ത മഴയിൽ വെള്ളത്തിനടിയിലായ താഴ്ന്ന പ്രദേശങ്ങൾ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ സന്ദർശിച്ചു. ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിൽ നേതൃത്വം വഹിച്ച അദ്ദേഹം ദുരിത ബാധിതരുടെ പരാതികൾ നേരിട്ട് കേട്ടു. രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും പ്രധാനമന്ത്രി നരേന്ദ്രമോദി സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
Also Read: Chennai Flood: ചെന്നൈയില്‍ നാശം വിതച്ച് റെക്കോർഡ് മഴ, സാധാരണ ജനജീവിതം നിശ്ചലം... ചിത്രങ്ങൾ കാണാം
മിക്ക പ്രദേശങ്ങളിലെയും വൈദ്യുതി ബന്ധം തടസപ്പെട്ടു. NDRFന്റെ രണ്ട് സേനകളെ സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. തഞ്ചാവൂർ, കൂഡല്ലൂർ ജില്ലകളിൽ സംസ്ഥാന ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാദൗത്യം തുടരുകയാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴിയെ തുടര്‍ന്നാണ് തമിഴ്നാട്ടിൽ ശക്തമായി മഴ പെയ്യുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...